Current Date

Search
Close this search box.
Search
Close this search box.

മുസ്‌ലിംകള്‍ ഈദ് ദിനത്തില്‍ പശുവിനെ ബലിയറുക്കരുതെന്ന് ബദ്‌റുദ്ധീന്‍ അജ്മല്‍ എം.പി

ഗുഹാവത്തി: അസമിലെ മുസ്‌ലിം സമൂഹം ഈദ് ദിനത്തില്‍ പശുവിനെ ബലിയറുക്കുന്നത് ഒഴിവാക്കണമെന്ന് ലോക്‌സഭ എം.പിയും എ.ഐ.യു.ഡി.എഫ് (All India United Democratic Front) മേധാവിയുമായ ബദ്‌റുദ്ധീന്‍ അജ്മല്‍. ഇന്ത്യ വ്യത്യസ്ത സമൂഹങ്ങളുടെയും വംശങ്ങളുടെയും മതങ്ങളുടെയും നാടാണ്. സനാതന വിശ്വാസ പ്രകാരം പശുവിനെ വിശുദ്ധ ചിഹ്നമായി ഭൂരിപക്ഷ ഇന്ത്യക്കാരും ആരാധിക്കുന്നു. ഹിന്ദുമത വിശ്വാസികള്‍ പശുവിനെ മാതാവായാണ് കാണുന്നത് -ബദ്‌റുദ്ധീന്‍ അജ്മല്‍ പറഞ്ഞു. ജൂലൈ പത്തിനാണ് ഇസ്‌ലാംമത വിശ്വാസികള്‍ ബലിപെരുന്നാള്‍ ആഘോക്കുന്നത്.

തങ്ങളുടെ മതപരമായ ആചാരങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും മറ്റുള്ളവരുടെ വികാരങ്ങളെ മുറിപ്പെടുത്താതിരിക്കുന്നതിനും മറ്റ് മൃഗങ്ങളെ ഉപയോഗിച്ച് ബലിയറുക്കണമെന്ന് ബദറുദ്ധീന്‍ അജ്മല്‍ മുസ്‌ലിം സമൂഹത്തോട് ആവശ്യപ്പെട്ടു. രണ്ട് വര്‍ഷം മുമ്പ്, രാജ്യത്തെ വലിയ ഇസ്‌ലാമിക് ആക്കാഡമിക് സ്ഥാപനമായ ദാറുല്‍ ഉലൂം ദയൂബന്ദ് പശുവിനെ ബലിയറുക്കുന്നത് ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. അസമിലെ ജംഇയ്യത്തുല്‍ ഉലമാ യൂണിറ്റും ഇക്കാര്യം ആവശ്യപ്പെട്ടു.

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles