Current Date

Search
Close this search box.
Search
Close this search box.

അഫ്ഗാന് ഒരു ബില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം

കാബൂള്‍: അഫ്ഗാന് ഒരു ബില്യണ്‍ ഡോളര്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്ത് ദാതാക്കള്‍. ദാരിദ്രവും പട്ടിണിയും വലിയ തോതില്‍ രാജ്യത്തെ പ്രതിസന്ധിയിലാഴ്ത്തികൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് യു.എന്‍ മുന്നറിയപ്പ് നല്‍കിയിരുന്നു. വിദേശ സഹായം നിലച്ചുപോയ സാഹചര്യത്തില്‍ കൂട്ട പലായന ഭീതി രാജ്യത്ത് ഉയര്‍ന്നിരിക്കുകയാണ്.

രാജ്യത്തെ അടിയന്തിരാവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 606 മില്യണ്‍ ഡോളറിന് വേണ്ടിയുള്ള അടിയന്തിര യു.എന്‍ അപ്പീലിന്റെ പ്രതികരണമെന്നോണം എത്ര പണം വാഗ്ദാനം ചെയ്യപ്പെട്ടുവെന്ന് പറയാന്‍ കഴിയില്ലെന്ന് ജനീവയിലെ ദാതാക്കളുടെ കോണ്‍ഫറന്‍സില്‍ സംസാരിക്കവെ തിങ്കളാഴ്ച യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

ദശാബ്ദങ്ങളുടെ യുദ്ധത്തിനും ദുരിതത്തിനും അരക്ഷിതാവസ്ഥക്കും ശേഷം അഫ്ഗാനികള്‍ ഒരുപക്ഷേ അവരുടെ ഏറ്റവും ദുരിതപൂര്‍ണമായ നിമിഷങ്ങളിലൂടെയാണ് കടന്നുപോകുന്നത്. അഫ്ഗാനിലെ ജനതക്ക് ഒരു ജീവരക്ഷാ മാര്‍ഗം ആവശ്യമാണ്. സമ്പദ്‌വ്യവസ്ഥ നിലവില്‍ അങ്ങേയറ്റം പരിമിതമാണ്. അതിനര്‍ഥം വിവിധ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ നല്‍കാന്‍ കഴിയില്ല എന്നതാണ് -ഗുട്ടെറസ് കൂട്ടിച്ചേര്‍ത്തു.

Related Articles