Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ സമാധാന പദ്ധതി ഫലസ്തീന്‍ പിറവിക്ക് എതിര്: ഷത്വിയ്യ

ജറൂസലേം: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവതരിപ്പിച്ച പശ്ചിമേഷ്യന്‍ സമാധാന പദ്ധതി എന്ന പേരിലുള്ള നൂറ്റാണ്ടിലെ കരാര്‍ ഫലസ്തീന് എതിരാണെന്ന് പ്രധാനമന്ത്രി മുഹമ്മദ് ഷത്വിയ്യ അഭിപ്രായപ്പെട്ടു.

ട്രംപിന്റെ സമാധാന പദ്ധതി ഫലസ്തീന്‍ എന്ന രാഷ്ട്ര രൂപീകരണത്തിന് എതിര് നില്‍ക്കുന്നതും അത് അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഫലസ്തീന്‍ ആരോപിച്ചു. ചൊവ്വാഴ്ചയാണ് ട്രംപ് പശ്ചിമേഷ്യന്‍ സമാധാന പ്ലാന്‍ എന്ന പേരിലുള്ള നൂറ്റാണ്ടിലെ കരാര്‍ അവതരിപ്പിക്കുന്നത്. ഇതിനു മുന്നോടിയായി ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായും ബെന്നി ഗാന്റ്‌സുമായും ചര്‍ച്ച നടത്തിയിരുന്നു.

‘ഞങ്ങള്‍ ഈ കരാര്‍ നിരസിക്കുകയാണ്. അങ്ങിനെ ചെയ്യാന്‍ അന്താരാഷ്ട്ര സമൂഹത്തോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. നിങ്ങള്‍ അതില്‍ പങ്കാളികളാകരുത്. കാരണം ഇത് അന്താരാഷ്ട്ര നിയമത്തിനും ഫലസ്തീന്റെ അവകാശങ്ങള്‍ക്കും എതിരാണ്’ പ്രധാനമന്ത്രി മുഹമ്മദ് ഷത്വിയ്യ പറഞ്ഞു. വെസ്റ്റ് ബാങ്കില്‍ ക്യാബിനറ്റ് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് ഫലസ്തീന്റെ ലക്ഷ്യം അവസാനിപ്പിക്കാനുള്ള പദ്ധതിയല്ലാതെ മറ്റൊന്നുമല്ല-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രംപിന്റെ പ്ലാന്‍ അധിനിവിഷ്ട വെസ്റ്റ് ബാങ്ക്,കിഴക്കന്‍ ജറൂസലേം,ഗസ്സ മുനമ്പുകള്‍ എന്നിവിടങ്ങളിലായുള്ള സ്വതന്ത്ര രാഷ്ട്രമെന്ന തങ്ങളുടെ പ്രതീക്ഷ തകര്‍ക്കുന്നതാണെന്ന് ഫലസ്തീനികള്‍ ഭയപ്പെടുന്നു.

Related Articles