NewsWorld Wide

ഗള്‍ഫ് പ്രതിസന്ധി: ട്രംപ് ഖത്തര്‍ അമീറുമായി ചര്‍ച്ച നടത്തും

വാഷിങ്ടണ്‍: ഗള്‍ഫ് രാജ്യങ്ങളില്‍ തുടരുന്ന പ്രതിസന്ധിയെത്തുടര്‍ന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തും. ജൂലൈ 9ന് വൈറ്റ് ഹൗസില്‍ വെച്ചായിരിക്കും കൂടിക്കാഴ്ച. യു.എസിന്റെ പിന്തുണയുള്ള അറബ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം രണ്ട് വര്‍ഷം പിന്നിട്ട പശ്ചാതലത്തിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ പ്രശ്‌ന പരിഹാരം ലക്ഷ്യമിട്ട് കൂടിക്കാഴ്ചക്കൊരുങ്ങുന്നത്. വൈറ്റ് ഹൗസ് വൃത്തങ്ങളാണ് ഇക്കാര്യമറിയിച്ചത്.

ഗള്‍ഫ് മേഖലയിലെ നിലവിലെ രാഷ്ട്രീയ വര്‍ത്തമാനങ്ങള്‍,സുരക്ഷ,തീവ്രവാദ വിരുദ്ധ പോരാട്ടത്തിനായുള്ള സഹകരണം എന്നിവയാകും പ്രധാനമായും ചര്‍ച്ച ചെയ്യുക എന്നാണ് വെള്ളിയാഴ്ച പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഇറാനെതിരെ ഗള്‍ഫ് മേഖലയിലെ രാഷ്ട്രങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കൂടിക്കാഴ്ച എന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ തന്നെ ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക,സുരക്ഷ മേഖലയില്‍ കരാറിലേര്‍പ്പെട്ടിട്ടുണ്ടെന്നും ഇത് ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നുമാണ് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Facebook Comments
Show More

Related Articles

Close
Close