NewsWorld Wide

സൗദിക്ക് ആണവ സാങ്കേതിക വിദ്യ വില്‍ക്കാനൊരുങ്ങി അമേരിക്ക

വാഷിങ്ടണ്‍ ഡി.സി: യു.എസ് കോണ്‍ഗ്രസിനെ മറികടന്ന് സൗദി അറേബ്യക്ക് ആണവ സാങ്കേതിക വിദ്യ നല്‍കാനൊരുങ്ങി ട്രംപ് ഭരണകൂടം. യു.എസിലെ നിലവിലെ നിയമങ്ങളും ചടങ്ങളും മറികടന്നാണ് സൗദിക്ക് ആണവ സാങ്കേതിക വിദ്യകള്‍ കൈമാറുന്നതെന്ന് വ്യാപക വിമര്‍ശനങ്ങളുണ്ട്. ഇതു മൂലം സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് സൗദി ഭാവിയില്‍ ആണവായുധങ്ങളും ബോംബുകളും നിര്‍മിക്കാന്‍ സാധ്യതയുണ്ടെന്നാണ് സുരക്ഷ വിദഗ്ധര്‍ കണക്കുകൂട്ടത്. ഇത് പശ്ചിമേഷ്യയെ ആയുധമണിയിക്കാന്‍ ഇടയാക്കുമെന്നും വിമര്‍ശനമുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നും യു.എസ് ഹൗസ് ഓഫ് റെപ്രസന്റേറ്റീവ് കമ്മിറ്റി പറഞ്ഞു.

യെമന്‍ യുദ്ധത്തിലും ജമാല്‍ ഖഷോഗി വധത്തിലും സൗദിക്കുള്ള പങ്കിനെക്കുറിച്ചും നിലവിലെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിലും യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. കോടിക്കണക്കിന് ഡോളര്‍ മൂല്യമുള്ള സാങ്കേതിക വിദ്യകളാണ് സൗദിക്ക് കൈമാറാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ പുറത്തുവന്നിട്ടില്ല. വാര്‍ത്തയെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടുമില്ല.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker