Current Date

Search
Close this search box.
Search
Close this search box.

ക്വില്‍ ഫൗണ്ടേഷനും ഷഹീനും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ മാധ്യമ അവാര്‍ഡ്

ന്യൂഡല്‍ഹി: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ക്വില്‍ ഫൗണ്ടേഷനും മലയാളി മാധ്യമപ്രവര്‍ത്തകനായ ഷഹീന്‍ അബ്ദുല്ലക്കും ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ അവാര്‍ഡ്. ആജീവനാന്ത നേട്ടത്തിനുള്ള അവാര്‍ഡ് പ്രമുഖ ആക്റ്റിവിസ്റ്റും മനുഷ്യാവകാശ പോരാളിയുമായ ടീസ്റ്റ സെറ്റില്‍വാദും സ്വന്തമാക്കി. ഇന്ത്യയിലെ മനുഷ്യാവകാശ പോരാട്ടത്തിന് നല്‍കിയ സംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് അവാര്‍ഡ്. കമ്മീഷന്‍ ചെയര്‍മാന്‍ സഫറുല്‍ ഇസ്‌ലാം ഖാന്‍ ആണ് തിങ്കളാഴ്ച അവാര്‍ഡ് പ്രഖ്യാപിച്ചത്.

ഡല്‍ഹി ജാമിഅ മില്ലിയ്യയിലെ മള്‍ട്ടിമീഡിയ വിദ്യാര്‍ത്ഥിയും മക്തൂബ് മീഡിയ ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ക്രിയേറ്റീവ് എഡിറ്റര്‍ കൂടിയാണ് മലയാളിയായ ഷഹീന്‍. യു.പിയിലെയും ഡല്‍ഹിയിലെയും സി.എ.എ വിരുദ്ധ സമരം സമഗ്രമായി റിപ്പോര്‍ട്ട് ചെയ്തതിനാണ് ഷഹീനെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ഷഹീന് പുറമെ ഖുര്‍ബാന്‍ അലി,ഹുംറ ഖുറൈശി,മഹ്താബ് ആലം,ആദിഥ്യ മേനോന്‍ എന്നിവരും മാധ്യമ അവാര്‍ഡിന് അര്‍ഹരായിട്ടുണ്ട്. മനുഷ്യാവകാശ വിഭാഗത്തില്‍ ക്വില്‍ ഫൗണ്ടേഷന് പുറമെ ഫറ നഖ്‌വി, എ.സി മിഖാഈല്‍,അര്‍മീദ് സിങ്, അഡ്വ. മഹ്മൂദ് പ്രാച എന്നിവരും അവാര്‍ഡിന് അര്‍ഹരായി.

Related Articles