Current Date

Search
Close this search box.
Search
Close this search box.

മരിച്ച പോലെ കിടന്ന് ഫലസ്തീനികള്‍ക്ക് സ്പാനിഷ് ജനതയുടെ വേറിട്ട ഐക്യദാര്‍ഢ്യം

മാഡ്രിഡ്: ഇസ്രായേല്‍ വംശഹത്യക്കിരയായ ഫലസ്തീനികള്‍ക്ക് സ്പാനിഷ് ജനതയുടെ വേറിട്ട ഐക്യദാര്‍ഢ്യം. സ്പെയിനിലെ ബില്‍ബാവോയുടെ ഗുഗ്ഗന്‍ഹൈം മ്യൂസിയത്തിന് പുറത്താണ് നൂറുകണക്കിന് പേര്‍ റേഡില്‍ മരിച്ച പോലെ കിടന്ന ഐക്യദാര്‍ഢ്യപ്പെട്ടത്.

ഇസ്രായേലിന്റെ വംശഹത്യ യുദ്ധത്തില്‍ കൊല്ലപ്പെട്ട ഫലസ്തീനിയന്‍ സിവിലിയന്മാരെ പ്രതീകാത്മകമായി പ്രതിനിധീകരിക്കുകയായിരുന്നു ഇതിലൂടെ. ‘ഡൈ-ഇന്‍’ എന്ന പേരിലാണ് വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം പുറത്തുവിട്ടിട്ടുണ്ട്. മധ്യ ഗസ്സയിലെ നുസെറാത്ത് അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രായേല്‍ സൈന്യം ബോംബിട്ട് 210 ഫലസ്തീനികളെ കൊലപ്പെടുത്തിയ ദിവസമായിരുന്നു ഈ പ്രതിഷേധം. 400-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഗസ്സ വംശഹത്യ 247-ാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ 37,084 ഫലസ്തീനികളാണ് ഇതുവരെ കൊല്ലപ്പെട്ടത്. അവരില്‍ 71% സ്ത്രീകളും കുട്ടികളും പിഞ്ചുകുഞ്ഞുങ്ങളുമാണ്. 84,494 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ച്. കൂടാതെ 10,000ലധികം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ ജീര്‍ണ്ണിച്ചു പോയിട്ടുണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.

 

Related Articles