Current Date

Search
Close this search box.
Search
Close this search box.

യു.പി ബുള്‍ഡോസര്‍ രാജില്‍ ഇടിച്ചുനിരത്തിയത് മുസ്ലിം യുവാവിന്റെ ഭാര്യ താമസിച്ച വാടക വീട്

ലഖ്‌നൗ: കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ഭരണകൂടം തകര്‍ത്തത് മുസ്ലിം യുവാവ് വാടകക്ക് താമസിച്ച വീട്. സമാജ്വാദി പാര്‍ട്ടി എംപിയും ജയിലില്‍ കഴിയുന്നയാളുമായ അതിഖ് അഹമ്മദിന്റെ സഹായി സഫ്ദര്‍ അലിയുടെതെന്ന് ആരോപിച്ച് തകര്‍ത്തത് വാടക വീട്.

അതീഖ് അഹമ്മദിന്റെ അഭിഭാഷകനാണ് ഇക്കാര്യം പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ ഈ വീട് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ ഒരു റിപ്പോര്‍ട്ടറുടേതായിരുന്നു, അഹമ്മദിന്റെ ഭാര്യ ഷൈസ്ത പര്‍വീനിക്ക് മാത്രമാണ് ഈ വീട് വാടകയ്ക്ക് നല്‍കിയതെന്നും
മക്കളോടൊപ്പം അവര്‍ അവിടെ താമസിച്ചു വരികയായിരുന്നുവെന്നും അഭിഭാഷകനായ ഖാന്‍ സൗലത്ത് ഹനീഫ് പുറത്തുവിട്ട വീഡിയോ ക്ലിപ്പിലൂടെ പറഞ്ഞു.

വീട് എഎന്‍ഐയുടെ ബന്ദ റിപ്പോര്‍ട്ടര്‍ സഫര്‍ അഹമ്മദ് ഖാന്റേതാണെന്നും വീട് അതീഖ് അഹമ്മദിന്റെ സഹായിയുടേതാണെന്ന് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്താ ഔട്ട്ലെറ്റുകളില്‍ ഒന്നായിരുന്നു എ.എന്‍.ഐ എന്നും മാധ്യമപ്രവര്‍ത്തകന്‍ സാക്കിര്‍ അലി ത്യാഗി ട്വീറ്റ് ചെയ്തു.

‘വീട് അതിഖ് അഹമ്മദിന്റെതല്ല, ഈ വീട് എഎന്‍ഐയുടെ ബന്ദ റിപ്പോര്‍ട്ടര്‍ സഫര്‍ അഹമ്മദ് ഖാന്റേതാണെന്ന ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 2021 ജനുവരി 7 നാണ് അദ്ദേഹം ഈ വീട് വാങ്ങിയത്. ഏതാണ്ട് ഇതേ സമയത്ത് തന്നെ അതിഖ് അഹമ്മദിന്റെ വീട് തകര്‍ത്തിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ മക്കളോടൊപ്പം അമ്മയുടെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു. പിന്നീട് അവള്‍ ഈ വീട് വാടകയ്ക്കെടുത്തു, അന്നുമുതല്‍ അവിടെയാണ് താമസം. വൈദ്യുതി കണക്ഷന്‍ ഷൈസ്ത പര്‍വീന്റെ പേരിലാണെങ്കിലും വീട് സഫര്‍ അഹമ്മദ് ഖാന്റേതാണെന്നും അഭിഭാഷകന്‍ പറഞ്ഞു.

വീട് നിയമവിരുദ്ധമാണെന്ന ഭരണകൂടത്തിന്റെ വാദം തെറ്റാണ്. പൊളിച്ചത് തന്നെ നിയമവിരുദ്ധമാണ്. സഫര്‍ അഹമ്മദ് ഖാന് ഭരണകൂടത്തില്‍ നിന്ന് ഒരു അറിയിപ്പും ലഭിച്ചിട്ടില്ല, തന്റെ വീട് പൊളിക്കുന്നത് വാര്‍ത്തയിലൂടെയാണ് അദ്ദേഹം അറിഞ്ഞതെന്നും അഭിഭാഷകന്‍ കൂട്ടിച്ചേര്‍ത്തു.

Related Articles