Current Date

Search
Close this search box.
Search
Close this search box.

ട്രംപിന്റെ അടിയന്തരാവസ്ഥയെ ചോദ്യം ചെയ്ത് ഡെമോക്രാറ്റുകള്‍

വാഷിങ്ടണ്‍: മെക്‌സിക്കന്‍ അതിര്‍ത്തി മതില്‍ വിഷയത്തില്‍ കലി പൂണ്ട് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഡൊണാള്‍ഡ് ട്രംപിനെതിരെ യു.എസ് കോണ്‍ഗ്രസിനകത്തു നിന്നു തന്നെ രൂക്ഷ വിമര്‍ശനം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ ചോദ്യം ചെയ്ത് രാജ്യത്തെ ഡെമോക്രാറ്റ് അംഗങ്ങളും മനുഷ്യാവകാശപ്രവര്‍ത്തകരും ഇതിനോടകം രംഗത്തെത്തി.

കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ അതിര്‍ത്തി മതില്‍ പണിയാനുള്ള ശ്രമം യു.എസ് ഭരണഘടനയുടെ ലംഘനമാണെന്ന് ഡെമോക്രാറ്റുകള്‍ കുറ്റപ്പെടുത്തി. ട്രംപിന്റെ മതില്‍ പണിയാനുള്ള നീക്കത്തിനും അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനുമെതിരെ അന്വേഷണം നടത്തണമെന്നും അംഗങ്ങള്‍ പറഞ്ഞു. ഭരണഘടനാപരമായും നിയപരമായും ട്രംപിന്റെ നീക്കത്തിന് സാധുതയില്ലെന്ന് അറിയിച്ച് ഹൗസ് ഓഫ് ജുഡീഷ്യറി കമ്മിറ്റി നിയന്ത്രിക്കുന്ന ഡെമോക്രാറ്റുകള്‍ റിപ്പബ്ലിക്കന്‍ അംഗമായ ഡൊണാള്‍ഡ് ട്രംപിന് കത്ത് നല്‍കിയിട്ടുണ്ട്.

Related Articles