Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി കലാപം: താല്‍ക്കാലിക ആശുപത്രിയൊരുക്കി ജമാഅത്തെ ഇസ്‌ലാമി

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാര്‍ ഭീകരരുടെ കലാപത്തിന് ഇരയായവര്‍ക്ക് ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തില്‍ താല്‍ക്കാലിക ആശുപത്രി ഒരുക്കുന്നു. അഖിലേന്ത്യ അമീര്‍ സയ്യിദ് സആദത്തുല്ല ഹുസൈനിയാണ് ഇക്കാര്യമറിയിച്ചത്. കലാപബാധിതരായ പലര്‍ക്കും ചികിത്സ നിഷേധിക്കപ്പെടുന്നതിനെത്തുടര്‍ന്നാണ് ആശുപത്രി ഒരുക്കുന്നതെന്ന് അദ്ദേഹം വാര്‍ത്താകുറിപ്പില്‍ പറഞ്ഞു. പൊലിസിന്റെയും കലാപകാരികളുടെയും പ്രതികാരം ഭയന്ന് പലരും ഇപ്പോഴും ചികിത്സ തേടാത്തവരായുണ്ട്. അവര്‍ക്ക് മൊബൈല്‍ ആശുപത്രി സേവനവും നല്‍കിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് ജമാഅത്തെ ഇസ്ലാമി പ്രതിനിധി സംഘം ഇത്തരത്തില്‍ തീരുമാനമെടുത്തത്.

ഇതിനായി ജമാഅത്ത് ദേശീയ സെക്രട്ടറി മുഹമ്മദ് അഹ്മദിന്റെ നേതൃത്വത്തില്‍ സമിതി രൂപീകരിച്ചിട്ടുണ്ട്. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ സര്‍വേ,സര്‍ക്കാര്‍ ആനുകൂല്യം ഇരകള്‍ക്ക് വാങ്ങിച്ചു നല്‍കാനുള്ള സേവനകേന്ദ്രം, ഇരകള്‍ക്ക് കഔണ്‍സിലിങ് എന്നിവയും ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. വര്‍ഗ്ഗീയ കലാപം നടത്തിയവര്‍ക്കെതിരെ നിയമ നടപടി,പുനരധിവാസ പദ്ധതി എന്നിവയും ഒരുക്കുന്നുണ്ട്.

Related Articles