Current Date

Search
Close this search box.
Search
Close this search box.

ഡല്‍ഹി കലാപം: മരണം 42 ആയി, 630 പേര്‍ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ സംഘ്പരിവാറും ബി.ജെ.പിയും അഴിച്ചുവിട്ട വര്‍ഗ്ഗീയ കലാപത്തില്‍ മരിച്ചവരുടെ എണ്ണം ശനിയാഴ്ച 42 ആയി. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം അതീവ ഗുരുതരമായി തുടരുകയാണ്. ആശുപത്രി അധികൃതരം ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 630 പേരെ അറസ്റ്റു ചെയ്തതായി ഡല്‍ഹി പൊലിസ് അറിയിച്ചു. കലാപ ബാധിത മേഖലകളില്‍ കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതൃസംഘം സന്ദര്‍ശനം നടത്തി. ഇന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സംഘവും മേഖലകള്‍ സന്ദര്‍ശിക്കും. കലാപത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പലതും ഇനിയും പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടില്ല. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ വൈകിപ്പിക്കുന്നതാണ് ഇതിന് കാരണം.

Related Articles