Current Date

Search
Close this search box.
Search
Close this search box.

മുര്‍സി: ഡല്‍ഹിയില്‍ ഈജിപ്ത് എംബസിയിലേക്ക് മാര്‍ച്ച് നടത്തിയവരെ അറസ്റ്റു ചെയ്തു

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം മരണപ്പെട്ട മുന്‍ ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ന്യൂഡല്‍ഹിയിലെ ഈജിപ്ത് എംബസിയിലേക്ക് മാര്‍ച്ച് നടത്തിയവരെ പൊലിസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകീട്ടായിരുന്നു ഡല്‍ഹിയിലെ ഏതാനും മനുഷ്യാവകാശ സംഘടനകളുടെ നേതൃത്വത്തില്‍ ഈജിപ്ത് എംബസിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

നൂറിനടുത്ത് പേരെയാണ് ഡല്‍ഹി പൊലിസ് അറസ്റ്റ് ചെയ്ത് നീക്കിയത്. ‘ഇന്ത്യ, പ്രസിഡന്റ് മുര്‍സിയുടെ കൂടെ,മുര്‍സിക്കൊപ്പം നില്‍ക്കുക,ജനാധിപത്യത്തിനൊപ്പം നില്‍ക്കുക’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധ മാര്‍ച്ച് നടത്തിയത്.

 

Related Articles