Current Date

Search
Close this search box.
Search
Close this search box.

ഷഹീന്‍ ബാഗില്‍ റോഡ് വിട്ടുകൊടുക്കണമെന്ന് സമരക്കാരോട് പൊലിസ്

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിനെതിരെ അന്താരാഷ്ട്ര തലത്തില്‍ വരെ ഏറെ ശ്രദ്ധ നേടിയ ഷഹീന്‍ ബാഗിലെ സമരക്കാരോട് സമരത്തില്‍ നിന്നും പിന്മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി പൊലിസ് വീണ്ടും രംഗത്ത്. കഴിഞ്ഞ ഒരു മാസത്തിലധികമായി സ്ത്രീകളുടെ നേതൃത്വത്തില്‍ തുടരുന്ന സമരത്തില്‍ വലിയ വിഭാഗം ജനങ്ങളും കുട്ടികളും രാപ്പകല്‍ സമരം തുടരുകയാണ്. റോഡ് തടസ്സപ്പെടുത്തരുതെന്നും റോഡ് തുറന്നുകൊടുക്കണമെന്നുമാണ് ഇപ്പോള്‍ പൊലിസ് സമരക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കലിന്ദി കുഞ്ച്-ഷഹീന്‍ ബാഗ് റോഡ് പൊതുജനതാല്‍പര്യം പരിഗണിച്ച് തുറന്നു നല്‍കണമെന്നാണ് പൊലിസ് ആവശ്യപ്പെട്ടത്. റോഡ് കൈയേറിയാണ് ഇവര്‍ സമരം ചെയ്യുന്നത്. സമരം മൂലം ഡല്‍ഹി-നോയിഡ റൂട്ടിലെ ഗതാഗതം തടസ്സം നേരിട്ടിരുന്നു. ഇതുമൂലം വലിയ ഗതാഗത കുരുക്കും ഉണ്ടാകാറുണ്ട്.

ഷഹീന്‍ ബാഗിലെ റോഡ് നമ്പര്‍ 13 എ വിട്ടുകൊടുക്കണമെന്നും ദില്ലിയിലെയും ദേശീയ തലസ്ഥാന മേഖലയിലെയും നിവാസികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അടിയന്തിര രോഗികള്‍ക്കും സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്കും ഉണ്ടാകുന്ന കഷ്ടപ്പാടുകള്‍ മനസിലാക്കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നുവെന്നുമാണ് പ്രക്ഷോഭകരോട് ഡല്‍ഹി പൊലിസ് ആവശ്യപ്പെട്ടത്. ട്വിറ്ററിലൂടെയാണ് പൊലിസ് ഇക്കാര്യം ആവശ്യപ്പെട്ടത്.

Related Articles