Current Date

Search
Close this search box.
Search
Close this search box.

മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലന ബുദ്ധിയോടെ സമീപിക്കണം: ടി ആരിഫലി

ഡല്‍ഹി: മാറുന്ന സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ വിശകലന ബുദ്ധിയോടെ സമീപിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി ആരിഫലി പറഞ്ഞു. ഡല്‍ഹി മലയാളി ഹല്‍ഖ പ്രവര്‍ത്തകര്‍ക്കായി ഒഖ്‌ലയിലെ ജെ.ഐ.എച്ച് ആസ്ഥാനത്ത് സംഘടിപ്പിച്ച വാര്‍ഷിക കണ്‍വന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. നിലവിലുള്ള ഇന്ത്യന്‍ സാഹചര്യത്തെ കൂടുതല്‍ സമചിത്തതയോടുകൂടിയാണ് ഓരോരുത്തരും അഭിമുഖീകരിക്കേണ്ടതെന്ന് ഉദ്ഘാടനം പ്രഭാഷണം നിര്‍വഹിച്ച എസ്.ഐ.ഒ ദേശീയ പ്രസിഡന്റ് ലദീബ് ഷാഫി പറഞ്ഞു. മീഡിയവണ്‍ ടി.വി പൊളിറ്റിക്കല്‍ എഡിറ്റര്‍ എ. റഷീദുദ്ദീന്‍ സമകാലീക ഇന്ത്യന്‍ രാഷ്ട്രീയ സഹചര്യങ്ങളെ വിലയിരുത്തി സംസാരിച്ചു. തുടര്‍ന്ന് നടന്ന റിപ്പോര്‍ട് അവതരണത്തിലും ചര്‍ച്ചയിലും നൗഫല്‍ പി.കെ, നിഹാദ് എം.സി, തഷ്‌രീഫ് മമ്പാട്, ഷബീന ഖമറുദ്ദീന്‍, മുസമ്മില്‍ ഗഫൂര്‍, അസ്മ മന്‍ഹാം, തനൂജ ഫാത്തിമ തുടങ്ങിയവര്‍ വിവിധ യൂണിറ്റുകളെയും വകുപ്പുകളെയും പ്രതിനിധീകരിച്ച് സംസാരിച്ചു.

ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള 150ലധികം വിദ്യാര്‍ത്ഥി-വിദ്യാര്‍ത്ഥിനികളുടെ പങ്കാളിത്തം പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി. ഡല്‍ഹി മലയാളി ഹല്‍ഖ പ്രസിഡന്റ് ഡോ. ഷിറാസ് പൂവച്ചല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ സെക്രട്ടറി സബാഹ് ആലുവ സ്വാഗതവും, അനീസ് റഹ്മാന്‍ പത്തനാപുരം ആമുഖ പ്രഭാഷണവും, പ്രോഗ്രാം കണ്‍വീനര്‍ റമീസ് വേളം നന്ദിയും പറഞ്ഞു.

ഡല്‍ഹി മലയാളി ഹല്‍ഖ പ്രവര്‍ത്തകര്‍ക്കായി ഒഖ്‌ലയിലെ ജെ.ഐ.എച്ച് ആസ്ഥാനത്ത് സംഘടിപ്പിച്ച വാര്‍ഷിക കണ്‍വന്‍ഷനില്‍ ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി.ആരിഫലി മുഖ്യ പ്രഭാഷണം നടത്തുന്നു.

Related Articles