NewsWorld Wide

ഇറാഖ്: പ്രതിഷേധത്തില്‍ മരണം 110 കവിഞ്ഞു

ബഗ്ദാദ്: പോലീസും പ്രതിഷേധകരും തമ്മില്‍ ഏറ്റവും അവസാനം നടന്ന പോരാട്ടത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. ഏകദേശം ഒരാഴ്ചയായി തുടരുന്ന കലാപത്തില്‍ 110ലധികം പേര്‍ മരിക്കുകയും 6000 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്- അല്‍ജസീറ പ്രതിനിധി ഇംറാന്‍ ഖാന്‍ തലസ്ഥാനമായ ബഗ്ദാദില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു.

അഴിമതിക്കും, തൊഴിലില്ലായ്മക്കും, പൊതുസേവനത്തിലെ അസ്ഥിരതക്കും എതിരായി രാജ്യത്തെ യുവാക്കളും പൊതുജനങ്ങളും പ്രതിഷേധവുമയി തെരുവിലിറങ്ങിയതോടെയാണ് രാജ്യം കലുഷിതമായത്. രാജ്യത്തെ ഭരണകൂടം കടുത്ത വെല്ലുവിളി നേരിടുകയാണ്. പ്രധാനമന്ത്രി ആദില്‍ അബ്ദുല്‍ മഹ്ദി ഭരണത്തിലേറി ഒരു വര്‍ഷം പൂര്‍ത്തീകരിക്കുന്ന സാഹചര്യത്തിലാണ് ഈ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നത്.

Facebook Comments
Show More

Related Articles

Close
Close