Current Date

Search
Close this search box.
Search
Close this search box.

ബെജി ഖാഇദ് അല്‍സബ്സി: വിട പറഞ്ഞത് തുനീഷ്യയിലെ തെരഞ്ഞെടുക്കപ്പെട്ട ആദ്യ പ്രസിഡന്റ്

തൂനിസ്: 2011ലെ അറബ് വസന്തത്തിനു ശേഷം തുനീഷ്യയില്‍ ആദ്യമായി ജനാധിപത്യ രീതിയില്‍ നടന്ന തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ പ്രസിഡന്റ് ആണ് കഴിഞ്ഞ ദിവസം വിട പറഞ്ഞ 92കാരനായ ബെജി ഖാഇദ് അല്‍സബ്സി. നിദ തൂനിസ് പാര്‍ട്ടിയുടെ നേതാവായാണ് അദ്ദേഹം 2014ലാണ് പ്രസിഡന്റായി അധികാരത്തിലേറുന്നത്.

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് വ്യാഴാഴ്ചയാണ് അദ്ദേഹം സൈനിക ആശുപത്രിയില്‍ വെച്ച് മരണപ്പെടുന്നത്. പ്രസിഡന്റിന്റെ ഒഫിസാണ് മരണ വിവരം ഔദ്യോഗികമായി അറിയിച്ചത്. പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് അല്‍നാസിര്‍ ഇടക്കാല പ്രസിഡന്റായി ചുമതലയേറ്റിട്ടുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സെപ്റ്റംബര്‍ 15 വരെയാകും സ്പീക്കറുടെ ചുമതല. നവംബര്‍ 17നായിരുന്നു നേരത്തെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പ് തീരുമാനിച്ചിരുന്നത്. മരണത്തില്‍ അനുശോചനമറിയിച്ച് രാജ്യത്ത് ഒരാഴ്ച ദു:ഖാചരണം നടത്തും.

രണ്ടാം തവണയായിരുന്നു വിവിധങ്ങളായ അസുഖങ്ങളെത്തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെ നാളായി പ്രായാധിക്യങ്ങളാല്‍ ബുദ്ധിമുട്ടുന്ന അദ്ദേഹം അടുത്ത തവണ മത്സരരംഗത്തേക്കില്ല എന്ന് പ്രഖ്യാപിച്ചിരുന്നു.

Related Articles