Current Date

Search
Close this search box.
Search
Close this search box.

ബാഗ്ദാദിയുടെ മരണം: ലോക നേതാക്കളുടെ പ്രതികരണങ്ങള്‍

വാഷിങ്ടണ്‍: ഐസിസ് തലവന്‍ അബൂബക്കര്‍ ബാഗ്ദാദി കൊല്ലപ്പെട്ടെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിനു പിന്നാലെ പ്രതികരണങ്ങളുമായി വിവിധ രാഷ്ട്ര തലവന്മാര്‍ രംഗത്തെത്തി.

‘ഭീകരതക്കെതിരായ ഞങ്ങളുടെ സംയുക്ത പോരാട്ടത്തിന് വഴിത്തിരിവായിരിക്കുന്നു’ എന്നാണ് തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പ്രതികരിച്ചത്. ഐ.എസ്,പി.കെ.കെ,വൈ.പി.ജി തുടങ്ങിയ തീവ്രവാദ സംഘടനകള്‍ക്കു നേരെയുള്ള പോരാട്ടത്തിന് എല്ലാ പിന്തുണയും ഉണ്ടായിട്ടുണ്ട്. തുര്‍ക്കിയുടെ എല്ലാ പിന്തുണയും ഇത്തരം പോരാട്ടങ്ങള്‍ക്ക് ഭാവിയിലും ഉണ്ടാകും- ഉര്‍ദുഗാന്‍ ട്വീറ്റ് ചെയ്തു.

ശ്രദ്ധേയമായ നേട്ടമാണിതെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യാമിന്‍ നെതന്യാഹു പ്രതികരിച്ചത്. ഇത് നമ്മുടെ പങ്കാളിത്തത്തോടെയുള്ള ദൃഢനിശ്ചയത്തെയാണ് പ്രതിഫലിപ്പിക്കുന്നത്-നെതന്യാഹു പറഞ്ഞു. ഈ നേട്ടം ഒരു പ്രധാന നാഴികക്കല്ലാണ്. യു.എസിനൊപ്പം ഭീകരതക്കെതിരെ പോരാടുന്ന രാജ്യങ്ങളുടെ ദൃഢനിശ്ചയമാണ് ഇത് കാണിക്കുന്നത്-നെതന്യാഹു പറഞ്ഞു.

‘ബാഗ്ദാദിയെ കൊലപ്പെടുത്തിയത് ഒരു വലിയ കാര്യമല്ല, നിങ്ങളുടെ സൃഷ്ടിയെ നിങ്ങള്‍ തന്നെ കൊന്നു’ എന്നാണ് ഇറാന്‍ പ്രതികരിച്ചത്. യു.എസ് ആണ് ഐ.എസിനെ സൃഷ്ടിച്ചതെന്ന വാദം ഇറാന്‍ വീണ്ടും ആവര്‍ത്തിച്ചു.

Related Articles