Current Date

Search
Close this search box.
Search
Close this search box.

ഖത്തര്‍ അമീര്‍ ഇറാനില്‍: തീവ്രത കുറക്കുക എന്നതാണ് മുന്നോട്ടുള്ള വഴിയെന്ന് അല്‍താനി

തെഹ്‌റാന്‍: യു.എസ്-ഇറാന്‍ സംഘര്‍ഷം ക്രമാതീതമായി വര്‍ധിക്കുന്നതിനിടെ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി ഇറാനില്‍. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വളര്‍ന്നു വരുന്ന സംഘര്‍ഷത്തിന്റെ തീവ്രത കുറക്കുക എന്നതാണ് മുന്നോട്ടുപോക്ക് സുഗമമാക്കാനുള്ള ഏക വഴിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഞായറാഴ്ചയാണ് ശൈഖ് തമീം തെഹ്‌റാനിലെത്തിയത്. തുടര്‍ന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുമായും പരമോന്നത നേതാവ് ആയതുള്ള അലി ഖാംനഈയുമായും അദ്ദേഹം ചര്‍ച്ച നടത്തി.

പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളില്‍ അയവുവരുത്താന്‍ പ്രാദേശിക പിരിമുറുക്കങ്ങള്‍ കുറക്കുക എന്നതാണ് ഏക പരിഹാരമെന്ന് ഇറാനും ഖത്തറും സമ്മതിച്ചതായി- ശൈഖ് തമീം പറഞ്ഞു. കൂടിക്കാഴ്ചക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ണ്ണായക ഘട്ടത്തിലാണ് ഈ സന്ദര്‍ശനം. ഈ പ്രതിസന്ധികള്‍ക്കുള്ള ഏക പരിഹാരം എല്ലാവരുമായും ചര്‍ച്ച നടത്തുകയും സംഭാഷണവുമാണെന്ന് ഞങ്ങള്‍ ഇവിടെ പലരുമൊത്ത് ചര്‍ച്ച നടത്തിയതില്‍ അംഗീകരിച്ചു. അദ്ദേഹം പറഞ്ഞു.

Related Articles