Current Date

Search
Close this search box.
Search
Close this search box.

കൂടുതല്‍ രാജ്യങ്ങള്‍ ദമസ്‌കസില്‍ എംബസി തുറന്നേക്കും: കുവൈത്ത്

കുവൈത്ത് സിറ്റി: വരും ദിവസങ്ങളില്‍ കൂടുതല്‍ അറബ് രാജ്യങ്ങള്‍ ദമസ്‌കസില്‍ അവരുടെ എംബസികള്‍ പുന:രാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുവൈത്ത് പറഞ്ഞു. എന്നാല്‍ ഇതിന് അറബ് ലീഗില്‍ നിന്നും പച്ചക്കൊടി ലഭിക്കേണ്ടതുണ്ടെന്നും കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജറല്ല പറഞ്ഞു. അറബ് ലീഗില്‍ നിന്നും സിറിയയുടെ അംഗത്വം ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റദ്ദാക്കിയിരുന്നു.

ചില അറബ് രാജ്യങ്ങള്‍ സിറിയയില്‍ ബശ്ശാര്‍ അസദിനെതിരെയുള്ള യുദ്ധത്തില്‍ കക്ഷിയായിരുന്നു. അറബ് ഇതര-തുര്‍ക്കി-ഇറാന്‍ ഇതര സിറിയയില്‍ അവരുടെ സ്വാധീനം വര്‍ധിപ്പിക്കാനാണ് മറ്റു രാജ്യങ്ങള്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച യു.എ.ഇ ദമസ്‌കസില്‍ അവരുടെ എംബസി തുറന്നിരുന്നു. അടുത്ത് ദിവസം ബഹ്‌റൈനും എംബസി തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Related Articles