Current Date

Search
Close this search box.
Search
Close this search box.

യുദ്ധക്കെടുതികള്‍ക്കിടയില്‍ സിറിയയില്‍ പന്നിപ്പനിയും

ദമസ്‌കസ്: യുദ്ധക്കെടുതികള്‍ മൂലം ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതക്ക് ഭീതിയയുയര്‍ത്തി പന്നിപ്പനിയും. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ഉപരോധ അലപ്പോ നഗരത്തില്‍ പന്നിപ്പനി മൂലം രണ്ട് കുട്ടികളാണ് മരിച്ചത്. 2016നു ശേഷം ആദ്യമായാണ് ഇവിടെ പന്നി്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. നിരവധി പേര്‍ക്ക് പനി പിടിപെടുകയും ചെയ്തിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ കണ്ടെത്തുന്ന പനിയില്‍ പേടിക്കേണ്ടതില്ലെന്നാണ് ഡോക്ടര്‍മാര്‍ അറിയിക്കുന്നത്. എന്നാല്‍ ഇത് ഗുരുതരമായാല്‍ ന്യൂമോണിയയിലേക്കും തുടര്‍ന്ന് മരണം സംഭവിക്കാമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഇതിനായുള്‌ല പ്രതിരോധ വാക്‌സിനും സിറിയയില്‍ ക്ഷാമം നേരിടുന്നുണ്ട്. സാധാരണ പനിക്കായി ഉപയോഗിക്കുന്ന മരുന്നുകളെ ഇവിടെ ഉള്ളൂവെന്നും ഇതിനായി പ്രത്യേക മരുന്നുകള്‍ ഇവിടെ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

 

Related Articles