Current Date

Search
Close this search box.
Search
Close this search box.

യു.പിയില്‍ ദലിതനായ വൃദ്ധനെ നിര്‍ബന്ധിപ്പിച്ച് മൂത്രം കുടിപ്പിച്ചു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ നിന്നും മേല്‍ജാതിക്കാരുടെ പീഡന ക്രൂരതകള്‍ അവസാനിക്കുന്നില്ല. കഴിഞ്ഞ ദിവസം 65കാരനായ ദലിതനെ നിര്‍ബന്ധിപ്പിച്ച് മൂത്രം കുടിപ്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. യു.പിയിലെ ലളിത്പൂര്‍ ജില്ലയിലെ റോദ ഗ്രാമത്തിലായിരുന്നു സംഭവം. അമര്‍ എന്നയാളാണ് ക്രൂര പീഡനത്തിനിരയായത്. ഉന്നത ജാതിക്കാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച ശേഷമാണ് ബലം പ്രയോഗിച്ച് മൂത്രം കുടിപ്പിച്ചത്.

അമര്‍ എന്നയാള്‍ തുടര്‍ന്ന് പൊലിസില്‍ പരാതി നല്‍കുകയായിരുന്നു. തന്റെ മകനുമൊത്ത് പോകുമ്പോള്‍ സോനു യാദവ് എന്നയാള്‍ അയാളുടെ മൂത്രം തന്നെക്കുണ്ട് കുടിക്കാന്‍ നിര്‍ബന്ധിപ്പിക്കുകയായിരുന്നു. ഇത് നിരസിച്ചപ്പോള്‍ വടിയെടുത്ത് അടിച്ചു. പിന്നീട് മഴു ഉപയോഗിച്ച് തന്റെ മകനെയും ആക്രമിച്ചു. പ്രധാന കുറ്റാരോപിതനെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ആക്രമത്തില്‍ പങ്കുള്ള മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലിസ് സൂപ്രണ്ട് മിര്‍സ മന്‍സര്‍ പറഞ്ഞു.

Related Articles