റിയാദ്: സൗദി അറേബ്യന്‍ ക്ലബ്ബായ അല്‍ നസറില്‍ ചേക്കേറിയ ശേഷമുള്ള ക്രിസ്റ്റിയാനോയുടെ പുതിയ വിജയാഹ്ലാദമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം. കഴിഞ്ഞ ദിവസം മത്സരത്തിനിടെ വിജയഗോള്‍ നേടിയ താരം പതിവു പോലെ തന്റെ പ്രത്യേക ശൈലിയിലുള്ള ചാട്ടത്തിലൂടെയല്ല ഗോള്‍ നേട്ടം ആഘോഷിച്ചത്. പകരം അറബ് താരങ്ങള്‍ ചെയ്തുവരുന്ന രീതിയായ സുജൂദ് (സാഷ്ടാംഗം) ചെയ്തുകൊണ്ടായിരുന്നു.
സൗദി പ്രോ ലീഗില്‍ അല്‍ ഷബാബിനെതിരായ മത്സരത്തിനിടെയാണ് മികച്ച പ്രകടനം കാഴ്ച വെച്ച ക്രിസ്റ്റ്യാനോ വേറിട്ട രീതിയില്‍ ആഹ്ലാദവും ആദരവും അര്‍പ്പിച്ചത്. മത്സരത്തില്‍ മികച്ച ഫോമിലായിരുന്നു ക്രിസ്റ്റിയാനോ. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് അല്‍ നസര്‍ വിജയിച്ചത്.
ക്രിസ്റ്റിയാനോ ഗ്രൗണ്ടില്‍ സുജൂദ് ചെയ്യുന്ന വീഡിയോ ഇതിനകം വൈറലാവുകയും ചെയ്തിട്ടുണ്ട്. തന്റെ സഹതാരങ്ങള്‍ ചെയ്യാറുള്ള രീതി താരവും പിന്തുടരുകയായിരുന്നു. പിന്നാലെ താരത്തെ കൈയടിച്ച് അഭിനന്ദിച്ച് സഹതാരങ്ങളും ഒപ്പം കൂടി. ഗോളടിക്കാന്‍ കഴിഞ്ഞതിന് ദൈവത്തോട് സ്തുതിയും നന്ദിയും അര്‍പ്പിക്കുന്നതിന്റെ പ്രതീകമായിട്ടാണ് അറബ് താരങ്ങള്‍ മൈതാനത്ത് സാഷ്ടാഗം ചെയ്യാറുള്ളത്. വമ്പന്‍ തുകക്കാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്നും ക്രിസ്റ്റ്യാനോയെ സൗദിയുടെ ഉടമസ്ഥതയിലുള്ള അല്‍ നസര്‍ അടുത്തിടെ സ്വന്തമാക്കിയിരുന്നത്.
Cristiano doing Sujood after scoring pic.twitter.com/rqmMoFJjHj
— CR7 Rap Rhymes (@cr7raprhymes) May 23, 2023