Current Date

Search
Close this search box.
Search
Close this search box.

വിവാഹത്തിന് മുമ്പ് ഒരുമിച്ച് ജീവിക്കുന്നത് കുറ്റകരമാക്കാന്‍ ഒരുങ്ങി ഇന്തോനേഷ്യ

ജക്കാര്‍ത്ത: വിവാഹത്തിന് മുമ്പ് ഒരുമിച്ച് ജീവിക്കുകയോ വിവാഹേതര ബന്ധത്തലേര്‍പ്പെടുകയോ ചെയ്യുന്നത് കുറ്റകരമാക്കാന്‍ ഒരുങ്ങി ഇന്തോനേഷ്യന്‍ പാര്‍ലമെന്റ്. ഒരു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന പുതിയ നിയമം ഈ മാസം പാസാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. പ്രസിഡന്റിനെയോ ഭരണകൂട സ്ഥാപനങ്ങളെയോ അപമാനിക്കുന്നതും രാജ്യത്തെ ഭരണകൂട പ്രത്യയശാസ്ത്രത്തിന് വിരുദ്ധമായ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതും നിയനിര്‍മാണത്തത്തിലൂടെ നിരോധിക്കും. ‘അല്‍മുജ്തമഅ്’ ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

പുതിയ കുറ്റകൃത്യ നിയമം ദശാബ്ദങ്ങളായി പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നെന്ന് ഇന്തോനേഷ്യന്‍ ഡെപ്യൂട്ടി ജസ്റ്റിസ് മന്ത്രി എഡ്വേര്‍ഡ് ഉമര്‍ ശരീഫ് ഹയാരിജ് റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഡിസംബര്‍ 15ന് നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്തോനേഷ്യന്‍ മൂല്യങ്ങള്‍ക്ക് അനുസൃതമായി ഞങ്ങള്‍ക്ക് ഒരു ക്രിമിനില്‍ കോഡ് ഉണ്ടെന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നതായി ഉമര്‍ ശരീഫ് ഹയാരിജ് കൂട്ടിച്ചേര്‍ത്തു.

സേച്ഛാധിപതിയായ സുഹാര്‍ട്ടോയുടെ 1988ലെ പതനത്തിനുശേഷം നടപ്പാക്കിയ ലിബറല്‍ പരിഷ്‌കാരങ്ങള്‍ക്ക് ഇത് തിരിച്ചടിയാണെന്ന് എതിരാളികള്‍ ചൂണ്ടിക്കാണിച്ചു. 2019ല്‍ ഈ നിയമത്തിന്റെ കരട് ബില്‍ പാസാക്കാനിരുന്നപ്പോള്‍ രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles