Current Date

Search
Close this search box.
Search
Close this search box.

കാസര്‍കോടും പശുക്കടത്ത് ആരോപിച്ച് രണ്ട് പേര്‍ക്ക് മര്‍ദനം

കാസര്‍കോട്: ഉത്തരേന്ത്യയില്‍ നിന്ന് മാത്രം കേട്ടിരുന്ന പശുവിന്റെ പേരിലുള്ള ആക്രമണ വാര്‍ത്തകള്‍ ഇപ്പോള്‍ കേരളത്തിലും. കാസര്‍കോട് വെച്ച് കര്‍ണാടക പുത്തൂര്‍ സ്വദേശികളായ രണ്ട് പേരെയാണ് ഒരു കൂട്ടം ആക്രമികള്‍ മര്‍ദിച്ചത്. പശുക്കളടങ്ങിയ പിക്കപ്പ് വാനും 50,000 രൂപയും ആക്രമികള്‍ തട്ടിക്കൊണ്ടുപോകുകയും ചെയ്‌തെന്നും മര്‍ദനമേറ്റവര്‍ പറഞ്ഞു. ഇവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.

ബദിയടുക്ക പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. കര്‍ണ്ണാടകയില്‍ നിന്നും രണ്ടു പശുക്കളെയും ഒരു പശുക്കുട്ടിയെയും കൊണ്ട് പിക്കപ്പ് വാനില്‍ കാസര്‍കോട്ടെ ഫാമിലേക്ക് വരികയായിരുന്നു ഇവര്‍. ഏഴംഗ സംഘം ഇവരെ പിന്തുടരുകയും തടഞ്ഞു നിര്‍ത്തി മര്‍ദിക്കുകയുമായിരുന്നു. പ്രദേശത്തെ ബജ്‌റംഗള്‍ പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനയുണ്ട്.

Related Articles