Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: പ്രസ്താവനയെ ദുര്‍വ്യാഖ്യാനം ചെയ്യരുതെന്ന് സമസ്ത

കോഴിക്കോട്: ലോക്ക് ഡൗണ്‍ ഇളവുകളില്‍ ആരാധനാലയങ്ങള്‍ക്കും മുന്‍ഗണന നല്‍കണമെന്ന സമസ്തയുടെ ആവശ്യത്തെ ചില കേന്ദ്രങ്ങള്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് സമസ്ത വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സര്‍ക്കാറിന്റെ മുന്നില്‍ ആവശ്യങ്ങള്‍ പറയുമ്പോള്‍ തന്നെ രോഗവ്യാപന ഭീഷണിയുടെ ഗൗരവം അംഗീകരിച്ചതുകൊണ്ടാണ് നിലവിലെ സാഹചര്യം തുടരാനാണ് സമസ്ത എല്ലാവര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്.

എന്നാല്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവനയുടെ ഒരു ഭാഗം മാത്രമെടുത്ത് അതിനെ ചില മാധ്യമങ്ങള്‍ ദുര്‍വ്യാഖ്യാനം ചെയ്യുകയാണ്. ആയതിനാല്‍ അത്തരം വാര്‍ത്തകളില്‍ വിശ്വാസികള്‍ വഞ്ചിതരാകരുതെന്നും സമസ്ത ഓഫീസില്‍ നിന്നും അറിയിച്ചു.

Related Articles