Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: ഖത്തറില്‍ മൂന്ന് കേസുകള്‍ കൂടി; സ്‌കൂളുകള്‍ അടച്ചു

ദോഹ: ഖത്തറില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്-19 കൂടി സ്ഥിരീകരിച്ചു. ഇതോടെ ഖത്തറിലെ മൊത്തം രോഗബാധിതരുടെ എണ്ണം 18 ആയി.
ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരിലാണ് രോഗം കണ്ടെത്തിയത്. ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഖത്തറിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും നാളെ മുതല്‍ അടച്ചിടും. അടുത്ത ഒരു അറിയിപ്പുണ്ടാകുന്നത് വരെയാണ് അടക്കുക.

നേരത്തെ ഇന്ത്യ ഉള്‍പ്പെടെ 14 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഖത്തറിലേക്ക് താല്‍ക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവധിക്കായി നാട്ടില്‍ പോയവര്‍, സന്ദര്‍ശക വിസ, ഓണ്‍ അറൈവല്‍ വിസ തുടങ്ങി എല്ലാ തരം യാത്രക്കാര്‍ക്കും വിലക്ക് ബാധകമാണ്.

Related Articles