Current Date

Search
Close this search box.
Search
Close this search box.

യൂറോപ്യന്‍ രാജ്യങ്ങളില്‍ പടരുന്നത് അതിവേഗം; മുന്നില്‍ യു.എസ്-Live updates

വാഷിങ്ടണ്‍: യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് വൈറസ് വ്യാപനം അനിയന്ത്രിതമായി വര്‍ധിക്കുകയാണ്. ഇറ്റലി,സ്‌പെയിന്‍,യു.എസ്,ജര്‍മനി,ഫ്രാന്‍സ്,ഇറാന്‍ എന്നീ രാജ്യങ്ങളിലാണ് രൂക്ഷമായ രീതിയില്‍ കോവിഡ് പടര്‍ന്നു പിടിക്കുന്നത്. യു.എസില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഒരു ലക്ഷം കടന്നു. 1704 പേരാണ് ഇവിടെ മരിച്ചത്.

ലോകത്താകമാനം ആറു ലക്ഷത്തിനടുത്ത് (597,458)പേര്‍ക്ക് ഇതിനോടകം കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മരിച്ചവരുടെ എണ്ണം മുപ്പതിനായിരത്തിലേക്ക്(27,370)കടക്കുകയാണ്. ഒന്നര ലക്ഷത്തിനടുത്ത് പേര്‍ക്ക് അസുഖം ഭേദമായിട്ടുണ്ട്. ഇറ്റലിയില്‍ 86,498 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 9134 പേര്‍ മരണപ്പെട്ടു. സ്‌പെയിനില്‍ 65,719 പേര്‍ക്ക് സ്ഥിരീകരിച്ചപ്പോള്‍ 5138 പേര്‍ മരണപ്പെട്ടു.

Related Articles