NewsWorld Wide

കോവിഡ്: കുവൈത്തില്‍ ജുമുഅയും ജമാഅത്തും താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

കുവൈത്ത് സിറ്റി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കുവൈത്തില്‍ വെള്ളിയാഴ്ചത്തെ ജുമുഅയും ജമാഅത്ത് നമസ്‌കാരങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ഔഖാഫ്-ഇസ്‌ലാമിക കാര്യ മന്ത്രാലയം ഉത്തരിട്ടു. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവ രണ്ടും പാടില്ലെന്നാണ് വെള്ളിയാഴ്ച മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

കൊറോണ പോലുള്ള മഹാമാരികളുടെ വ്യാപനം തടയുന്നതിനായി ഒത്തുചേര്‍ന്നുള്ള ജുമുഅ, ജമാഅത്ത് പ്രാര്‍ത്ഥനകളില്‍ നിന്ന് വിശ്വാസികള്‍ വിട്ടുനില്‍ക്കണമെന്നും, പ്രവാചക വചനം ചൂണ്ടിക്കാട്ടി മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

‘ഒരു ദേശത്ത് പകര്‍ച്ചവ്യാധി ഉണ്ടാവുകയും പ്രാര്‍ത്ഥനക്കായി വിശ്വാസികള്‍ പള്ളിയില്‍ ഒത്തുകൂടുന്നത് അതിന്റെ വ്യാപനത്തിന് കാരണമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജമാഅത്ത് നിസ്‌കാരത്തിനു വേണ്ടി മുസ്ലിംകള്‍ പള്ളിയില്‍ ഒത്തു കൂടാന്‍ പാടില്ല. ജുമുഅയുടെ കാര്യത്തിലും ഇതുതന്നെ സ്ഥിതി. ജുമുഅക്ക് പകരമായി ളുഹര്‍ പ്രാര്‍ത്ഥന ആണ് നിര്‍വഹിക്കേണ്ടത്. പകര്‍ച്ചവ്യാധി ബാധ തടയുന്നതിനു വേണ്ടി പള്ളിയില്‍ പ്രവേശിക്കുന്നത് വിലക്കേണ്ടതാണ്.’ വിവിധ ഹദീസുകള്‍ ചൂണ്ടിക്കാട്ടി ഔഖാഫ് പ്രസ്താവിച്ചു.

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker