Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: നാലാമത്തെ ഡോസ് നല്‍കുന്ന ആദ്യ രാഷ്ട്രമായി ഇസ്രായേല്‍

ജറൂസലം: ആരോഗ്യ പ്രവര്‍ത്തകര്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കും കോവിഡ് -19 വാക്‌സിന്റെ നാലാമത്തെ ഡോസ് നല്‍കുമെന്ന് ഇസ്രായേല്‍ അറിയിച്ചു. കൊറോണ വൈറസ് വകഭേദമായ ഒമിക്രോണിന്റെ വ്യാപനത്തെ സംബന്ധിച്ച ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ഇസ്രായേല്‍ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചൊവ്വാഴ്ചയാണ് നാലാമത്തെ ഡോസ് നല്‍കുന്നതിന് ആരോഗ്യ മന്ത്രാലയം വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തത്.

ഈ തീരുമാനത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെനറ്റ് സ്വാഗതം ചെയ്തു. ഇസ്‌ലോകം മൊത്തം വ്യാപിച്ചുകൊണ്ടിരിക്കുന്ന ഒമിക്രോണ്‍ തരംഗത്തെ അതിജീവിക്കാന്‍ നമ്മെ സഹായിക്കുന്ന മഹത്തായ വാര്‍ത്തയാണെന്ന് അദ്ദേഹം പറഞ്ഞു.

????വാര്‍ത്തകള്‍ വാട്‌സാപില്‍ ലഭിക്കാന്‍: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles