Current Date

Search
Close this search box.
Search
Close this search box.

കൊറോണ: കടകള്‍ അടച്ചിട്ട വ്യാപാരികള്‍ക്ക് സഹായ പദ്ധതിയുമായി തുര്‍ക്കി

അങ്കാറ: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് കടകള്‍ അടച്ചിടേണ്ടി വരുന്ന വ്യാപാരികള്‍ക്ക് സഹായ പദ്ധതിയുമായി തുര്‍ക്കി. 15.5 ബില്യണ്‍ ഡോളറിന്റെ ഉത്തേജക പാക്കേജ് ആണ് ചെറുകിട വ്യാപാരികള്‍ക്കായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ പ്രഖ്യാപിച്ചത്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും കൊറോണ മൂലം കച്ചവടത്തെയും മറ്റും ബാധിച്ച വ്യാപാരികള്‍ക്കും വ്യക്തികള്‍ക്കും സാമ്പത്തിക നഷ്ടം നികത്തുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച തുര്‍ക്കിയില്‍ കോവിഡ് മൂലമുള്ള രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തിരുന്നു. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം ഇവിടെ 191 ആയി ഉയര്‍ന്നിട്ടുണ്ട്. ഇതോടെ വ്യാഴാഴ്ച മുതല്‍ ടെക്‌സ്‌റ്റൈല്‍സ് കച്ചവടക്കാര്‍ അടച്ചുപൂട്ടുമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. 21 നിര്‍ദേശങ്ങള്‍ അടങ്ങിയ പദ്ധതിയാണ് ഉര്‍ദുഗാന്‍ അവതരിപ്പിച്ചത്.

പ്രതിസന്ധി ഘട്ടങ്ങളില്‍ തുര്‍ക്കി സ്വയം അനുകൂലമായി നിലകൊള്ളാന്‍ ശ്രമിക്കുമെന്ന് എര്‍ദോഗന്‍ പറഞ്ഞു. ആഗോളതലത്തില്‍ വിശാലമായ സാമ്പത്തികവും സാമൂഹികവുമായ മാറ്റങ്ങള്‍ക്ക് കാരണമാകും, പ്രത്യേകിച്ചും തുര്‍ക്കിയുടെ ഉല്‍പാദന ശേഷിയും എണ്ണ വിലയിലും ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles