Current Date

Search
Close this search box.
Search
Close this search box.

കോവിഡ് രോഗിയെയും കുടുംബത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: കോവിഡ് പോസിറ്റീവായ യുവാവിനെയും കുടുംബത്തെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ലെന്ന് പരാതി. ഡല്‍ഹി ചാന്ദ്‌നി ചൗകിലെ നസീം എന്ന യുവാവിനെയാണ് കോവിഡ് ചികിത്സക്കായി ലോക് നായിക് ആശുപത്രിയില്‍ പ്രവേശനം നിഷേധിച്ചത്. തലസ്ഥാനത്തെ ഒരു ലാബില്‍ വെച്ച് നടന്ന പരിശോധനയില്‍ അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആണെന്ന് വ്യക്തമായിരുന്നു.

തുടര്‍ന്നാണ് അദ്ദേഹം ആശുപത്രിയിലെത്തിയത്. തന്റെ കുടുംബത്തിലെ മറ്റു നിരവധി പേര്‍ക്കും പരിശോധനയില്‍ പോസിറ്റീവ് ആയിരുന്നു. തന്റെ മകനും ബന്ധുവിനുമൊപ്പം ലോക്‌നായിക് ആശുപത്രിയില്‍ എത്തിയപ്പോഴാണ് ഇവിടെ പ്രവേശിപ്പിക്കില്ലെന്ന് അറിയിച്ചതെന്നും നസീം പറഞ്ഞു. വ്യാഴാഴ്ചയാണ് അദ്ദേഹം ആശുപത്രിയിലേക്ക് നടന്നു വന്നത്. എ.എന്‍.ഐ അടക്കമുള്ള ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തു. ഇതുമായി ബന്ധപ്പെട്ട ഒരു വീഡിയോ നസീം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. തുടര്‍ന്നാണ് വിവരം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടത്. കുടുംബത്തിലെ ഏഴ് പേര്‍ക്കും കോവിഡ് പോസിറ്റീവ് ആണെന്നും പൊലിസിനെ വിവരമറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles