Current Date

Search
Close this search box.
Search
Close this search box.

ഖുര്‍ആനിന് പകര്‍പ്പവകാശമില്ലെന്ന് കോടതി

ന്യൂഡല്‍ഹി: ഖുര്‍ആനും മറ്റു വിശുദ്ധ ഗ്രന്ഥങ്ങളുടെയും അധ്യാപനങ്ങളില്‍ ആര്‍ക്കും പകര്‍പ്പവകാശമില്ലെന്ന് ഡല്‍ഹി കോടതിയുടെ ഉത്തരവ്. ജഡ്ജി സഞ്ജീവ് കുമാര്‍ അഗര്‍വാളാണ് ഉത്തരവിട്ടത്. ഇസ്ലാമീ തഅ്‌ലീമാത് എന്ന പേരിലുള്ള പുസ്തകത്തിന്റെ പകര്‍പ്പവകാശത്തിന്റെ പേരില്‍ കോടതിക്ക് മുന്‍പില്‍ എത്തിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി.

ഖുര്‍ആന്‍, ഹദീസ് എന്നിവ ഉള്‍പ്പെടുത്തുന്ന ഗ്രന്ഥങ്ങളിലെ ആശയങ്ങള്‍ക്ക് സാമ്യതയുണ്ടാകാന്‍ സാധ്യതയുണ്ടെന്നും അതിനാല്‍ അത്തരം ഗ്രന്ഥങ്ങള്‍ക്ക് പകര്‍പ്പവകാശം ഉന്നയിക്കാനാവില്ലെന്നുമാണ് അഗര്‍വാള്‍ ഉത്തരവിട്ടത്.

ഡല്‍ഹി ദരിയാഗഞ്ചിലെ ഇസ്ലാമിക് ബുക് സര്‍വീസ് പ്രൈവറ്റ് ലിമിറ്റഡാണ് കോടതിയില്‍ പരാതി സമര്‍പ്പിച്ചത്. പകര്‍പ്പാവകാശം തള്ളിയ കോടതി പരാതിക്കാരന് 50,000 രൂപ പിഴയും ചുമത്തിയിട്ടുണ്ട്.

Related Articles