Current Date

Search
Close this search box.
Search
Close this search box.

റോഡിലെ തര്‍ക്കത്തിന് അഞ്ചു നേരം നമസ്‌കരിക്കുക, മരം നടുക; വിചിത്ര ഉത്തരവുമായി കോടതി

മുംബൈ: റോഡില്‍ അപകടമുണ്ടാക്കി തര്‍ക്കത്തിലേര്‍പ്പെട്ട കേസില്‍ മുസ്ലിം യുവാവിന് വിചിത്ര ശിക്ഷ വിധിയുമായി കോടതി. മഹാരാഷ്ട്രയിലെ മലേഗാവ് കോടതിയാണ് 30 കാരനായ റഊഫ് ഖാനെതിരായ കേസില്‍ ശിക്ഷക്ക് പകരം അഞ്ച് നേരം നമസ്‌കരിക്കാനും രണ്ട് മരങ്ങള്‍ വെച്ചുപിടിക്കാനും ഉത്തരവിട്ടത്. ജയിലിലെ തടവുശിക്ഷയ്ക്ക് പകരമാണ് മജിസ്ര്‌ടേറ്റ് ഇങ്ങനെ ഉപദേശിച്ചത്. ബാര്‍ ആന്റ് ബെഞ്ച് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഖാനെതിരെ 2010-ല്‍ റോഡപകടത്തിന്റെ പേരില്‍ ഒരാളെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതിന് കേസെടുത്തിരുന്നു. കുറ്റകൃത്യം നടന്ന സോനാപുര മസ്ജിദിന്റെ പരിസരത്ത് രണ്ട് മരങ്ങള്‍ വച്ചുപിടിപ്പിക്കാനാണ് പ്രതിയോട് കോടതി ഉത്തരവിട്ടത്.

കുറ്റകൃത്യം നടന്നിട്ടുണ്ടെന്നും കുറ്റാരോപിതന്‍ കുറ്റക്കാരനാണെന്ന് തെളിയിക്കപ്പെട്ടുവെന്നും, വീണ്ടും കുറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ അവന്‍ അത് ഓര്‍മ്മിക്കുന്നുവെന്നും മനസ്സിലാക്കാനും എന്റെ അഭിപ്രായത്തില്‍, ഉചിതമായ മുന്നറിയിപ്പ് നല്‍കുകയാണ് വേണ്ടത് എന്നതാണ്.’ മജിസ്ട്രേറ്റ് തേജ്വന്ത് സിംഗ് സന്ധു പറഞ്ഞു.

1958ലെ പ്രൊബേഷന്‍ ഓഫ് ഒഫന്‍ഡേഴ്സ് ആക്ടിന്റെ സെക്ഷന്‍ 3 പ്രകാരം കുറ്റം ആവര്‍ത്തിക്കാതിരിക്കാന്‍ കുറ്റവാളിയെ ഉപദേശത്തിനും ഉചിതമായ മുന്നറിയിപ്പിനും ശേഷം വിട്ടയക്കാന്‍ മജിസ്ട്രേറ്റിന് അധികാരം നല്‍കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇസ്ലാമിക വിശ്വാസം പിന്തുടരുന്ന ആളാണെങ്കിലും, മതഗ്രന്ഥങ്ങളില്‍ പറഞ്ഞിരിക്കുന്നതുപോലെ താന്‍ പതിവ് നമസ്‌കാരം നിര്‍വഹിക്കാറില്ലെന്ന് പ്രതി കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന്, അടുത്ത 21 ദിവസത്തേക്ക് ദിവസത്തില്‍ അഞ്ച് തവണ നമസ്‌കരിക്കാന്‍ കോടതി ഉത്തരവിട്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Related Articles