Current Date

Search
Close this search box.
Search
Close this search box.

12 വയസ്സുകാരിയുടെ വിവാഹം; കോടതി വാദം കേള്‍ക്കല്‍ തുടങ്ങി

ബഗ്ദാദ്: 12 വയസ്സുകാരിയും 25 വയസ്സുകാരനും തമ്മിലെ വിവാഹം ഔപചാരികമാക്കാന്‍ ജഡ്ജിയോട് ആവശ്യപ്പെട്ടുള്ള കേസിന്റെ വാദം കോടതി പുനഃരാരംഭിച്ചു. വിവാഹത്തിനെതിരെ രാജ്യത്തുടനീളം ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. കേസുമായി ബന്ധപ്പെട്ട് ഞായറാഴ്ച വിധി പുറയുമോയെന്ന് വ്യക്തമല്ല.

‘ശൈശവവിവാഹം അനുവദിക്കരുത്, ശൈശവവിവാഹം കുട്ടികള്‍ക്കെതിരെയുള്ള കുറ്റകൃത്യമാണ്’ തുടങ്ങിയ മുദ്രവാക്യം ഉയര്‍ത്തിയുള്ള കഴിഞ്ഞയാഴ്ചയിലെ പ്രതിഷേധത്തിനിടെ ബഗ്ദാദിലെ കാദ്മിയ്യ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന കോടതി വാദം കേള്‍ക്കല്‍ മാറ്റിവെക്കുകയായിരുന്നു.

വിവാഹം കഴിപ്പിക്കുകയില്ല, കുട്ടികള്‍ വീട്ടിലിരുന്ന് കാര്‍ട്ടൂണ്‍ കാണുകയാണ് വേണ്ടത്. അതിനാലാണ് ഞങ്ങള്‍ പ്രതിഷേധം അറിയിക്കാന്‍ ഒരുമിച്ച് കൂടിയിരിക്കുന്നത് -കഴിഞ്ഞയാഴ്ച കോടതിക്ക് മുന്നില്‍ പ്രതിഷേധച്ച ഓരാള്‍ അള്‍ജസീറയോട് പറഞ്ഞു.

മകളെ രക്ഷിക്കണമെന്ന് കുട്ടിയുടെ ഉമ്മ അധികാരികളോട് വിഡിയോയിലൂടെ ആവശ്യപ്പെടുന്നതോടെയാണ് കേസ് ആദ്യം പൊതു ശ്രദ്ധിയിലേക്ക് വരുന്നത്. 12 വയസ്സുള്ള തന്റെ മകളെ ബലാത്സംഗം ചെയ്യുകയും, രണ്ടാനച്ഛന്റെ സഹോദരനെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയുമാണെന്ന് പെണ്‍കുട്ടിയുടെ ഉമ്മ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം കൈകാര്യം ചെയ്യുന്ന ആഭ്യന്തര മന്ത്രാലയം പെണ്‍കുട്ടിയെയും, പിതാവിനെയും, ഭര്‍ത്താവിനെയും കണ്ടതിന് ശേഷം കുട്ടി വിവാഹത്തിന് നിര്‍ബന്ധിപ്പിക്കപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി.

എന്തുതന്നെയായാലും, 12 വയസ്സുളള പെണ്‍കുട്ടിയും 25കാരനും തമ്മിലുള്ള വിവാഹം സ്വീകാര്യമല്ലെന്ന് ഇറാഖിലെ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന ഹാല അല്‍ജസീറയോട് പറഞ്ഞു. നിയമപ്രകാരം ഇറാഖില്‍ വിവാഹത്തിനുള്ള പ്രായം 18 ആണ്. എന്നാല്‍, അടിയന്തര കേസുകളില്‍ പിതാവിന്റെ സമ്മതം വിവാഹത്തിനുണ്ടെങ്കില്‍ അത് 15 ആയി കുറക്കാവുന്നതാണ്.

????വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles