Current Date

Search
Close this search box.
Search
Close this search box.

കോവിഡ്: കേസുകള്‍ ഗുരുതരമായി വര്‍ധിച്ചത് ഈദ് അവധിക്കാലത്തെന്ന് സൗദി

റിയാദ്: രാജ്യത്ത് കോവിഡ് കേസുകള്‍ ശമനമില്ലാതെ തുടരുന്നു. ഈദ് അവധിക്കാലത്ത് കോവിഡ് കേസുകള്‍ ഗുരുതരമായ രീതിയില്‍ വര്‍ധിച്ചതെന്ന് സൗദി ആരോഗ്യമന്ത്രാലയം പറഞ്ഞു. മേയ് അവസാന വാരം മാത്രം 1300ഓളം പേരെയാണ് കോവിഡ് മൂര്‍ഛിച്ച് ഐ.സി.യുവില്‍ പ്രവേശിപ്പിച്ചതെന്നും സൗദിയിലെ മുതിര്‍ന്ന ഡോക്ടറായ നാസര്‍ ബഹാബ്രിയെ ഉദ്ധരിച്ച് സൗദി വാര്‍ത്ത ചാനലായ ഇ രിസാല റിപ്പോര്‍ട്ട് ചെയ്തു.

മാര്‍ച്ച് ആദ്യത്തില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ സൗദിയില്‍ കോവിഡ് മൂര്‍ഛിക്കുന്നവരുടെ എണ്ണം അഭൂതപൂര്‍വമായാണ് ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. റമദാനിനു ശേഷം പെരുന്നാളില്‍ ബന്ധുക്കളെ സന്ദര്‍ശിച്ച് ആശംസകള്‍ നേരുന്ന സമയത്താണ് എണ്ണം വര്‍ധിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Related Articles