Current Date

Search
Close this search box.
Search
Close this search box.

കോറോണ ലോകത്തുള്ള മുസ്‌ലിം ആരാധന രീതികളില്‍ മാറ്റം വരുത്തുന്നു

ജനനിബിഡമായ സ്ഥലങ്ങളും, അത്യാവശ്യമല്ലാത്ത യാത്രകളും ജനങ്ങള്‍ വെടിയുന്നു. പുതിയ വൈറസിനെ തടയുന്നതിനായി വീടുകളില്‍ തന്നെ ജോലി ചെയ്ത് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നു. പല രാഷ്ട്രങ്ങളും ആഘോഷങ്ങള്‍ മാറ്റിവെക്കുന്നതിനായി രാജ്യത്തെ പൗരന്മാരോട് ആവശ്യപ്പെടുന്നു. എങ്ങനെ ആരാധന കര്‍മങ്ങള്‍ നിര്‍വഹിക്കണമെന്നും, എങ്ങനെ വിശുദ്ധ ദിനങ്ങളെ അടയാളപ്പെടുത്തുണമെന്നും മത നേതൃത്വങ്ങള്‍ അണികള്‍ക്ക് നിര്‍ദേശം നല്‍കുന്നു. ചൈനയില്‍ നിന്ന് വ്യാപിച്ച കോറോണ വൈറസ് ലോകത്തെ 93000ലധികം പേരെ ബാധിച്ചു. 3000ലധികം പേര്‍ മരിക്കുന്നതിനും കാരണമായി.

തീര്‍ഥാടകര്‍ക്കും, ആരാധന നടത്തുന്നവര്‍ക്കും മുസ്‌ലിം രാഷ്ട്രങ്ങളും, ഇസ്‌ലാമിക സംഘടനകളും മുന്‍കരുതലും നിര്‍ദേശങ്ങളും നല്‍കി വരികയാണ്. തങ്ങളുടെ പൗരന്മാരും, മേഖലയില്‍ താമസിക്കുന്നവരും ഉംറ നിര്‍വഹിക്കുന്നത് ബുധനാഴ്ച സൗദി അറേബ്യ നിരോധിച്ചു. പ്രധാന നഗരങ്ങളില്‍ വെള്ളിയാഴ്ച ഒത്തികൂടി ആരാധന നടത്തുന്നത് ഇറാന്‍ നിര്‍ത്തിവെച്ചു. പള്ളിയില്‍ നമസ്‌കരിക്കുന്നവര്‍ തങ്ങളുടെ മുസല്ല ഉപയോഗിക്കണമെന്നും, പരസ്പരം കൈകൊടുക്കുന്നത് ഒഴിവാക്കണമെന്നും സിംഗപ്പൂരിലെ മുസ്‌ലിം നേതൃത്വങ്ങള്‍ നിര്‍ദേശം നല്‍കി. പള്ളികളും, വിദ്യാലയങ്ങളുമെല്ലാം വൃത്തിയായി സൂക്ഷിക്കാന്‍ യു.കെയിലെ വലിയ മുസ്‌ലിം സംഘടനയായ മുസ്‌ലിം കൗന്‍സില്‍ ഓഫ് ബ്രിട്ടന്‍ നിര്‍ദേശിച്ചു. വീടുകളില്‍ വെച്ച് നമസ്‌കരിക്കാന്‍ മുസ്‌ലിംകളോട് തജിക്കിസ്താനും ആവശ്യപ്പെട്ടിരിക്കുകയാണ്.

Related Articles