Current Date

Search
Close this search box.
Search
Close this search box.

ബി.ജെ.പി മാറ്റം വരുത്തിയ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പഴയപടിയാക്കുമെന്ന് സിദ്ധരാമയ്യ

ബംഗളൂരു: ബി.ജെ.പി സര്‍ക്കാര്‍ കാവിവത്കരിച്ച് കര്‍ണാടകയിലെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ പഴയപടിയാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ.
മുന്‍ ബിജെപി സര്‍ക്കാര്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ വരുത്തിയ മാറ്റങ്ങള്‍ പഴയപടിയാക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ചാണ് മുഖ്യമന്ത്രി ഇക്കാര്യമറിയിച്ചത്.

വിവാദമായ ഹിജാബ് നിരോധനം പിന്‍വലിക്കുന്നതുള്‍പ്പെടെ സംസ്ഥാനത്ത് ശരിയായ സ്‌കൂള്‍ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ നിരവധി നടപടികള്‍ ആവശ്യമാണെന്ന് കാണിച്ച് 30 ഓളം അക്കാദമിക്, എഴുത്തുകാര്‍ ആണ് സിദ്ധരാമയ്യക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഭരണഘടനാ വിരുദ്ധവും സാമുദായികവുമായ പാഠപുസ്തകങ്ങള്‍ അടിയന്തരമായി ഭേദഗതി ചെയ്യുകയും കുട്ടികളുടെ മനസ്സില്‍ ഉണ്ടാകുന്ന മോശം സ്വാധീനം തടയുകയും വേണമെന്നും അടുത്ത അധ്യയന വര്‍ഷത്തോടെ പാഠപുസ്തകം പരിഷ്‌കരിക്കണമെന്നുമാണ് നിവേദനത്തില്‍ ആവശ്യപ്പെട്ടിരുന്നത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു സിദ്ധരാമയ്യ .

‘കര്‍ണാടകയുടെ ഐക്യവും മതേതര പൈതൃകവും സംരക്ഷിക്കുന്നതില്‍ വിട്ടുവീഴ്ചയുണ്ടാകില്ല. വെറുപ്പിന്റെ രാഷ്ട്രീയം നീക്കം ചെയ്യപ്പെടുകയും ഭയത്തിന്റെ അന്തരീക്ഷം ഇല്ലാതാക്കുകയും ചെയ്യും’-സിദ്ധരാമയ്യ പറഞ്ഞു.

പാഠപുസ്തകളിലൂടെയും കുട്ടികളുടെ മനസ്സ് മലിനമാക്കുന്ന നടപടി അംഗീകരിക്കാനാവില്ല. അധ്യയന വര്‍ഷം ആരംഭിച്ചതിനാല്‍ കുട്ടികളുടെ വിദ്യാഭ്യാസം തടസ്സപ്പെടാതിരിക്കാന്‍ ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കും. ഇതൊന്നും കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിക്കില്ലെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.

ബി.ജെ.പി സര്‍ക്കാര്‍ വിപ്ലവകാരിയും സ്വാതന്ത്ര്യസമര സേനാനിയുമായ ഭഗത് സിംഗ്, മൈസൂര്‍ ഭരണാധികാരി ടിപ്പു സുല്‍ത്താന്‍, ലിംഗായത്ത് സാമൂഹിക പരിഷ്‌കര്‍ത്താവ് ബസവണ്ണ, ദ്രാവിഡ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ് പെരിയാര്‍, സാമൂഹി പരിഷ്‌കര്‍ത്താവ് ശ്രീ നാരായണ ഗുരു എന്നിവരെക്കുറിച്ചുള്ള അധ്യായങ്ങള്‍ ഹൈസ്‌കൂള്‍ സാമൂഹ്യ പഠന സിലബസില്‍ നിന്ന് നീക്കം ചെയ്യുകയും വെട്ടുകയും ചെയ്തിരുന്നു.

കന്നഡ കവി കുവെമ്പുവിനെക്കുറിച്ചുള്ള വസ്തുതകളും വളച്ചൊടിക്കപ്പെട്ടു. രാഷ്ട്രീയ സ്വയംസേവക് സംഘ് സ്ഥാപകന്‍ കേശവ് ബലിറാം ഹെഡ്‌ഗേവാറിന്റെ പ്രസംഗം പത്താം ക്ലാസിലെ പരിഷ്‌കരിച്ച കന്നഡ പാഠപുസ്തകത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു. ഈ നീക്കങ്ങള്‍ക്കെതിരെ സംസ്ഥാനത്തെ വിദ്യാഭ്യാസ വിചക്ഷണര്‍ രൂക്ഷമായി വിമര്‍ശനമുന്നയിച്ചിരുന്നു.

Related Articles