Current Date

Search
Close this search box.
Search
Close this search box.

റഷ്യന്‍ നിര്‍മിത എസ്-400 മിസൈല്‍ വാങ്ങല്‍ പൂര്‍ത്തിയായി: ഉര്‍ദുഗാന്‍

അങ്കാറ: റഷ്യന്‍ നിര്‍മിത എസ്-400 മിസൈല്‍ വാങ്ങുന്നത് പൂര്‍ത്തിയായതായി തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ അറിയിച്ചു. ഇടപാടുകള്‍ പൂര്‍ത്തിയായതായും അടുത്ത മാസം മിസൈലുകള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നാറ്റോ സഖ്യത്തില്‍ നിന്നും സമ്മര്‍ദങ്ങള്‍ ഉയര്‍ന്നു വരുന്നതിനിടെയാണ് ബുധനാഴ്ച ഉര്‍ദുഗാന്‍ പ്രഖ്യാപനം നടത്തിയത്.

എസ്. 400 മിസൈല്‍ വാങ്ങുന്നത് സംബന്ധിച്ച് യു.എസും തുര്‍ക്കിയും തമ്മില്‍ വാക്കുതര്‍ക്കം നിലനിന്നിരുന്നു. നാറ്റോയുടെ പദ്ധതിക്ക് ഇത് എതിരാണെന്നായിരുന്നു പ്രധാന വാദം. മിസൈല്‍ കൈമാറ്റവുമായി മുന്നോട്ട് പോകരുതെന്നും ട്രംപിന്റെ മുന്നറിയിപ്പുണ്ടായിരുന്നു. മുന്നോട്ട് പോയാല്‍ യു.എസില്‍ നിന്നും തുര്‍ക്കി വാങ്ങുന്ന എഫ് 35 യുദ്ധ വിമാന ഇടപാട് തടയുമെന്നും തുര്‍ക്കി പൈലറ്റുമാര്‍ക്ക് നല്‍കുന്ന പരിശീലനം അവസാനിപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതു സംബന്ധിച്ച് ട്രംപുമായി ചര്‍ച്ച ചെയ്തിരുന്നതായി ഉര്‍ദുഗാന്‍ പറഞ്ഞു.

Related Articles