Current Date

Search
Close this search box.
Search
Close this search box.

തുര്‍ക്കിയിലെ ഭൂകമ്പ ഇരകള്‍ക്ക് കണ്ടെയ്‌നര്‍ ഹോമുകളൊരുക്കി ഖത്തര്‍

അങ്കാറ: കഴിഞ്ഞ മാസം തുര്‍ക്കിയെ ഭീതിപ്പെടുത്തിയ അതിശക്തമായ ഭൂകമ്പത്തിന്റെ ഇരകള്‍ക്ക് മാനുഷിക സഹായവുമായി നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഭൂകമ്പത്തില്‍ സര്‍വതും നഷ്ടപ്പെട്ട് വീടും താമസസ്ഥലങ്ങളും നഷ്ടമായര്‍ക്ക് വേറിട്ട രീതിയില്‍ കൈത്താങ്ങാവുകയാണ് ഇപ്പോള്‍ ഖത്തര്‍. കണ്ടെയ്‌നര്‍ ഉപയോഗിച്ച് താല്‍ക്കാലിക വീടുകള്‍ നിര്‍മിച്ചു നല്‍കുകയാണ് ഖത്തര്‍ ചെയ്യുന്നത്. ഇതിനായുള്ള കണ്ടെയ്‌നറുകള്‍ കഴിഞ്ഞ ദിവസം തുര്‍ക്കിയിലെത്തി. രണ്ട് വലിയ കപ്പലുകളിലായി 396 കണ്ടെയ്‌നറുകളാണ്

മേഖലയിലെ ജീവിതം സാധാരണ നിലയിലാക്കുന്നതിന് കണ്ടെയ്നറുകളുടെ പ്രാധാന്യം വലുതാണെന്നും ഭൂകമ്പത്തിന് ശേഷം ഖത്തര്‍ മാനുഷിക സഹായവും തിരച്ചില്‍, രക്ഷാപ്രവര്‍ത്തന സംഘങ്ങളെയും തുര്‍ക്കിയിലേക്ക് അയച്ചിട്ടുണ്ടെന്നും തെക്കന്‍ തുര്‍ക്കിയിലെ കിര്‍ക്ലറേലി ഗവര്‍ണര്‍ ബിറോള്‍ എകിസി പറഞ്ഞു. അവര്‍ എല്ലായ്‌പ്പോഴും ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്, ഇതിന് ഞങ്ങളുടെ ഖത്തരി സഹോദരങ്ങളോട് നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു

ഫെബ്രുവരി 6-ന് രാജ്യത്ത് 45,000-ത്തിലധികം ആളുകളുടെ ജീവന്‍ അപഹരിച്ച ഇരട്ട ഭൂകമ്പമുണ്ടായത്. വടക്കികഴക്കന്‍ തുര്‍ക്കിയിലെ സിറിയ അതിര്‍ത്തിയിലുണ്ടായ ഭൂകമ്പം സിറിയയെയും സാരമായി ബാധിച്ചിരുന്നു. ഭൂകമ്പം ബാധിച്ച തുര്‍ക്കി, സിറിയ എന്നിവയ്ക്കുള്ള സഹായം തുടരുമെന്ന് ഖത്തറും അറിയിച്ചു.

Related Articles