Current Date

Search
Close this search box.
Search
Close this search box.

ആരാധനാലയ നിര്‍മാണം: സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമെന്ന് ജമാഅത്തെ ഇസ്‌ലാമി

കോഴിക്കോട്: സംസ്ഥാനത്ത് മതപരമായ ആവശ്യങ്ങള്‍ക്കും ആരാധനക്കുമുള്ള കെട്ടിടം നിര്‍മിക്കുന്നതിന് അനുമതി നല്‍കാനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങളില്‍ നിക്ഷിപ്തമാക്കാനുള്ള മന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം. ഐ അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ പറഞ്ഞു.

ദീര്‍ഘകാലമായി മത വിശ്വാസികളുടെയും മത സംഘടനകളുടെയും ആവശ്യമായിരുന്നു ഇത്. ജില്ലാകലക്ടറുടെ അനുമതി വേണമെന്ന നിലവിലെ നിബന്ധന ആരാധനാലയങ്ങളുടെ നിര്‍മാണത്തിനും പുനനിര്‍മാണത്തിനും വലിയ പ്രയാസങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. വൈകിയെങ്കിലും മന്ത്രിസഭ സ്വീകരിച്ച അനുകൂല തീരുമാനം നടപ്പാക്കാന്‍ വൈകിക്കൂടെന്നും എം ഐ അബ്ദുല്‍ അസീസ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Related Articles