Current Date

Search
Close this search box.
Search
Close this search box.

ഷീരിന്റെ മരണം: യു.എസ് കോണ്‍ഗ്രസില്‍ ഉന്നയിച്ച് റാഷിദ തലൈബ്

വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം ഇസ്രായേല്‍ വെടിവെച്ച് കൊലപ്പെടുത്തിയ അല്‍ജസീറ മാധ്യമപ്രവര്‍ത്തക ഷിരീന്‍ അബു അഖ്‌ലയുടെ മരണം യു.എസ് കോണ്‍ഗ്രസില്‍ ഉയര്‍ത്തി കോണ്‍ഗ്രസ് അംഗം റാഷിദ തലൈബ്. ഇസ്രായേലുമായി അടുത്ത ബന്ധം സ്ഥാപിക്കുന്ന യു.എസിന്റെ പാര്‍ലമെന്റില്‍ തന്നെ ഇസ്രായേലിനെതിരെയും ഷിരീന്റെ മരണത്തെയും ചോദ്യം ചെയ്യാന്‍ ധൈര്യം കാണിച്ച് മുന്നോട്ടു വന്ന ചുരുക്കം ചില കോണ്‍ഗ്രസ് അംഗങ്ങളില്‍ ഒരാളാണ് റാഷിദ.

ഏതാനും കോണ്‍ഗ്രസ് അംഗങ്ങള്‍ മാരകമായ ഈ സംഭവത്തിന്റെ കുറ്റവാളിയായി ഇസ്രായേലിനെ പേരെടുത്തു പരാമര്‍ശിച്ചിരുന്നു. അമേരിക്കയുടെ വിദേശനയത്തിലും മാധ്യമസ്വാതന്ത്ര്യ പാനലുകളിലും പ്രധാന റോളുകളില്‍ പ്രവര്‍ത്തിക്കുന്ന ചില പാര്‍ലമെന്റ് അംഗങ്ങള്‍ കൊലപാതകത്തെക്കുറിച്ച് ഒന്നും പ്രതികരിച്ചില്ല.

മിഷിഗനില്‍ നിന്നുള്ള ഡെമോക്രാറ്റ് അംഗമായ റാഷിദയാണ് ഈ വിഷയത്തില്‍ കോണ്‍ഗ്രസില്‍ ഏറ്റവും കൂടുതല്‍ സംസാരിച്ചത്. കൂടാതെ നിരവധി പ്രസ്താവനകളിലും മാധ്യമങ്ങളിലൂടെയും അവര്‍ കൊലപാതകത്തെ അപലപിച്ചു. ‘മാധ്യമപ്രവര്‍ത്തകയാണെന്ന് വ്യക്തമായി അടയാളപ്പെടുത്തിയ ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകയാണ് കൊല്ലപ്പെട്ടത്. ഇതിനെതിരെ ഒന്നും ചെയ്യാത്തതും പറയാത്തതും കൂടുതല്‍ കൊലപാതകങ്ങള്‍ നടത്തുന്നതിന് കാരണമാകും’. പ്രസിഡന്റ് ജോ ബൈഡനെ ഉദ്ധരിച്ച് അവര്‍ ട്വീറ്റ് ചെയ്തു.

ഇസ്രായേലിന് യു.എസ് സൈനിക സഹായം നല്‍കുന്നുണ്ട്. ഇത് പ്രതിവര്‍ഷം 3.8 ബില്യണ്‍ ഡോളറാണ്. നിങ്ങള്‍ ഫലസ്തീനിയായാലും അമേരിക്കക്കാരനായാലും അല്ലെങ്കിലും, യു.എസ് ഫണ്ടിംഗ് ഉപയോഗിച്ച് കൊല്ലപ്പെടുന്നത് അവസാനിപ്പിക്കണം,” തലൈബ് പറഞ്ഞു. ബുധനാഴ്ച അല്‍ ജസീറയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, സംഭവത്തെക്കുറിച്ച് അമേരിക്കയുടെ നേതൃത്വത്തില്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.

പ്രമുഖനായ യു.എസ് കോണ്‍ഗ്രസ് അംഗമായ മാര്‍ക്ക് പൊകാനും ഇസ്രായേലിനുള്ള യു.എസ് സഹായം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു.
അതേസമയം, കൊലപാതകത്തെ അപലപിക്കുന്ന റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ ഒരു പ്രസ്താവനയും കാണാന്‍ കഴിഞ്ഞില്ലെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഫലസ്തീനിയന്‍ മാധ്യമപ്രവര്‍ത്തകയുടെ കൊലപാതകത്തിന് കാരണക്കാര്‍ ഇസ്രായേല്‍ ആണെന്നതിന് ഒരു സംശയവുമില്ലെന്ന് മുസ്ലീം-അമേരിക്കന്‍ കോണ്‍ഗ്രസ് അംഗവുമായ ഇല്‍ഹാന്‍ ഉമറും പറഞ്ഞു.

Related Articles