Current Date

Search
Close this search box.
Search
Close this search box.

അറസ്റ്റിലായ സൗദി മുന്‍ കിരീടാവകാശിയുടെ ആരോഗ്യനിലയില്‍ അഭ്യൂഹം

റിയാദ്: കഴിഞ്ഞ മാസം അറസ്റ്റു ചെയ്ത സൗദി മുന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അഭ്യൂഹങ്ങള്‍. സൗദി അറേബ്യ ജയില്‍ അതോറിറ്റി ട്വീറ്റ് ചെയ്ത പോസ്റ്റ് ഡിലീറ്റ് ചെയ്തതാണ് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്. ഹൃദയാഘാതം മൂലം അദ്ദേഹത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു എന്നായിരുന്നു ട്വീറ്റ്.

എന്നാല്‍ ഇത് പിന്നീട് ഡിലീറ്റ് ചെയ്യുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ഈ ട്വീറ്റ് പുറത്തുവന്നത്. അദ്ദേഹം മരിച്ചിട്ടില്ലെന്നും വിദഗ്ധ സംഘത്തിന്റെ കീഴില്‍ ചികിത്സയിലാണെന്നുമായിരുന്നു പിന്നീടുള്ള റിപ്പോര്‍ട്ട്. അതേസമയം, ട്വീറ്റ് തങ്ങളുടെ അക്കൗണ്ട് ഹാക്ക് ചെയ്ത് പോസ്റ്റ് ചെയ്തതാണെന്നും പറഞ്ഞ് പിന്നീട് ജയില്‍ അധികൃതര്‍ രംഗത്തെത്തി. മാര്‍ച്ചിലാണ് മുന്‍ ആഭ്യന്തര മന്ത്രിയും കിരീടാവകാശിയുമായി മുഹമ്മദ് ബിന്‍ നായിഫിനെ അറസ്റ്റു ചെയ്യുന്നത്. സല്‍മാന്‍ രാജാവിനും മകന്‍ മുഹമ്മദ് ബിന്‍ സല്‍മാനുമെതിരെ അട്ടിമറി ഗൂഢാലോചന നടത്തി എന്ന കുറ്റമാരോപിച്ചായിരുന്നു അദ്ദേഹത്തെ അറസ്റ്റു ചെയ്തത്.

Related Articles