Current Date

Search
Close this search box.
Search
Close this search box.

ഇറാനുമായുള്ള യുദ്ധം ലോകത്തെയൊന്നാകെ ബാധിക്കും: ജപ്പാന്‍

റിയാദ്: ഇറാനുമായുള്ള ഏതൊരു സൈനിക ഏറ്റുമുട്ടലുകളും ലോകത്തെയൊന്നാകെ ബാധിക്കുമെന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞു. അഞ്ചു ദിവസത്തെ ഗള്‍ഫ് രാജ്യങ്ങളുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സൗദിയിലെത്തിയതായിരുന്നു അദ്ദേഹം. ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലയത്തുടര്‍ന്നുണ്ടായ പശ്ചിമേഷ്യന്‍ പിരിമുറുക്കങ്ങള്‍ ശമിപ്പിക്കുക എന്ന ലക്ഷ്യമിട്ടാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം. ഇറാന്‍-യു.എസ് സംഘര്‍ഷങ്ങള്‍ ലോകത്ത് നിലനില്‍ക്കുന്ന സമാധാനത്തെയും സ്ഥിരതയെയും ബാധിക്കുമെന്ന് ആബെ പറഞ്ഞു.

Related Articles