Current Date

Search
Close this search box.
Search
Close this search box.

സിദ്ദീഖ് കാപ്പന്‍: തടങ്കല്‍ തുടരുന്നതില്‍ ആശങ്കയുണ്ടെന്ന് യു.എന്‍

ന്യൂഡല്‍ഹി: യു.പി പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ വിഷയത്തില്‍ ഇടപെട്ട് ഐക്യരാഷ്ട്ര സഭ പ്രതിനിധി. കാപ്പന്റെ നിലവിലെ തടങ്കലില്‍ ആശങ്കയുണ്ടെന്നാണ് മനുഷ്യാവകാശ സംരക്ഷണത്തിനായുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക വക്താവും ഫ്രണ്ട് ലൈന്‍ ഡിഫന്‍ഡേഴ്‌സിന്റെ സ്ഥാപകയുമായ മേരി ലാവ്‌ലര്‍ ട്വീറ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് കാപ്പന് ജാമ്യം നിഷേധിച്ചതിന് ശേഷമാണ് ലാവ്‌ലറുടെ ട്വീറ്റ്.

‘ഇന്ത്യയിലെ മനുഷ്യാവകാശ പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ സിദ്ദിഖ് കാപ്പന്റെ തടങ്കലില്‍ ഞാന്‍ ആശങ്കാകുലയാണ്. 2020ല്‍ ഉത്തര്‍പ്രദേശിലേക്കുള്ള യാത്രാമധ്യേയാണ് സിദ്ദിഖ് അറസ്റ്റിലായത്, ഒരു ദളിത് യുവതിയെ ബലാത്സംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്തത് റിപ്പോര്‍ട്ടു ചെയ്യുകയും ഇന്ത്യയില്‍ വിവേചനം പതിവായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തയാളാണ് അദ്ദേഹം. ഇപ്പോള്‍ അദ്ദേഹത്തിനെതിരെ യുഎപിഎ ചുമത്തി ജാമ്യം നിഷേധിച്ചിരിക്കുകയാണ്’. ട്വീറ്റില്‍ പറയുന്നു.

2020 ഒക്ടോബര്‍ 5നാണ് ഉത്തര്‍പ്രദേശ് പോലീസ് മറ്റ് മൂന്ന് പേര്‍ക്കൊപ്പം കാപ്പനെ അറസ്റ്റ് ചെയ്തത്. ഹത്രാസില്‍ 19 കാരിയായ ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു കാപ്പന്‍. പുതിയ ജാമ്യാപേക്ഷയുമായി കുടുംബം സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്.

Related Articles