Current Date

Search
Close this search box.
Search
Close this search box.

ഹിന്ദു ആണ്‍കുട്ടി മുസ്ലിം പെണ്‍കുട്ടിയെ കണ്ട സംഭവം: കര്‍ണാടകയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം, രണ്ട് മരണം

കോപ്പാല്‍: കര്‍ണാടകയിലെ കോപ്പാളില്‍ ഹിന്ദു ആണ്‍കുട്ടി മുസ്ലിം പെണ്‍കുട്ടിയെ കണ്ട സംഭവവുമായി ബന്ധപ്പെട്ട് വര്‍ഗ്ഗീയ സംഘര്‍ഷം. മുഹറവുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്നും രണ്ട് പേര്‍ കൊല്ലപ്പെട്ടതായും പൊലിസ് അറിയിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. 25 പേരെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തതായി പൊലിസ് അറിയിച്ചു.

കോപ്പാള്‍ ജില്ലയിലെ ഹുലിഹൈദര്‍ ഗ്രാമത്തില്‍ രണ്ട് സമുദായങ്ങള്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. മുഹറം പ്രമാണിച്ച് ഹിന്ദു ബാലന്‍ മുസ്ലീം പെണ്‍കുട്ടിയെ കാണാന്‍ പോയതിനെ തുടര്‍ന്നാണ് സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടത്. സംഭവം ആദ്യം ഇരു സമുദായങ്ങളിലെയും അംഗങ്ങള്‍ തമ്മിലുള്ള വാക്ക് തര്‍ക്കത്തിലേക്ക് നയിച്ചു, ഇത് പിന്നീട് നിയന്ത്രണം വിട്ട് അക്രമത്തിലേക്കെത്തുകയായിരുന്നു. പാഷ വള്ളി (22), യെനകപ്പാ തലവാട് (60) എന്നിവരാണ് മരിച്ചത്.

സംഘട്ടനത്തില്‍ പരുക്കേറ്റ ഇവര്‍ പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരണപ്പെട്ടത്. പ്രദേശത്ത് അധിക സേനയെ വിന്യസിച്ചിട്ടുണ്ടെന്നും ഏഴ് ദിവസത്തേക്ക് നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോപ്പാല്‍ പോലീസ് സൂപ്രണ്ട് പറഞ്ഞു.

Related Articles