Current Date

Search
Close this search box.
Search
Close this search box.

ഷഹീന്‍ ബാഗിലേക്ക് ബുര്‍ഖയിട്ടെത്തിയ സംഘ്പരിവാര്‍ പ്രവര്‍ത്തകയെ പിടികൂടി

ന്യൂഡല്‍ഹി: സി.എ.എക്കെതിരെ ശക്തമായ സമരം തുടരുന്ന ഷഹീന്‍ ബാഗിലേക്ക് ബുര്‍ഖയിട്ട് നുഴഞ്ഞുകയറിയ സംഘ്പരിവാര്‍ പ്രവര്‍ത്തക കൈയോടെ പിടികൂടി. ബുധനാഴ്ചയാണ് ബുര്‍ഖയണിഞ്ഞ് ഗുന്‍ജ കപൂര്‍ എന്ന യുവതി സമരത്തിലെത്തി മനപൂര്‍വം കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ ജാഗ്രതയോടെ നിലനിന്ന ഇവിടുത്തെ സ്ത്രീകള്‍ കപൂറിനെ കൈയോടെ പിടികൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. രഹസ്യമായി കാമറയില്‍ പകര്‍ത്തുകയായിരുന്ന ഇവരെ സംശയം തോന്നിയതോടെയാണ് പിടികൂടി ചോദ്യം ചെയ്തത്.

ട്വിറ്ററില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്തുടരുന്ന, ബി.ജെ.പി അനുയായിയായ ഗുന്‍ജ കപൂറിനെയാണ് പ്രതിഷേധക്കാര്‍ പിടികൂടി പൊലീസിന് കൈമാറിയത്.
സമരക്കാരോട് തുടര്‍ച്ചയായി ചോദ്യങ്ങള്‍ ചോദിച്ചതോടെ ഗുഞ്ച പ്രതിഷേധക്കാരുടെ സംശയമുനയിലായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇവരുടെ പക്കല്‍ നിന്നും കാമറയും കണ്ടെത്തി. ഇതോടെ പൊലീസ് സ്ഥലത്തെത്തി ഗുഞ്ചയെ കസ്റ്റഡിയിലെടുത്തു. ശഹീന്‍ ബാഗിലും പരിസരത്തും കഴിഞ്ഞ ദിവസം വെടിവെപ്പുണ്ടായിരുന്നു.

Related Articles