Current Date

Search
Close this search box.
Search
Close this search box.

യു.എസിന്റെ വംശീയതക്കെതിരെ പ്രതിഷേധിച്ച ഫുട്‌ബോള്‍ താരം നൈക്കിന്റെ പരസ്യത്തില്‍

സാന്‍ഫ്രാന്‍സിസ്‌കോ: അമേരിക്കന്‍ പൊലിസിന്റെ വംശവെറിയില്‍ വ്യത്യസ്തമായി പ്രതിഷേധിച്ച പ്രമുഖ യു.എസ് ഫുട്‌ബോള്‍ താരത്തെ കേന്ദ്രമാക്കിയുള്ള നൈക്കിന്റെ പരസ്യം വൈറലാകുന്നു.

മുന്‍ അമേരിക്കന്‍ ദേശീയ ഫുട്‌ബോള്‍ ടീമംഗമായ കോളിന്‍ കേപര്‍നിക് ആണ് സ്റ്റേഡിയത്തില്‍ ദേശീയ ഗാനം ആലപിക്കുമ്പോള്‍ മുട്ടിലിഴഞ്ഞ് നിന്ന് പ്രതിഷേധിച്ചിരുന്നത്. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നു. അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരോടുള്ള വിവേചനത്തിനും പൊലിസിന്റെ ക്രൂരതകള്‍ക്കും വംശീയതക്കുമെതിരായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. തുടര്‍ന്ന് കോളിന് പിന്തുണയുമായി രാഷ്ട്രീയ,കായിക,സിനിമ മേഖലയിലെ നിരവധി പേര്‍ രംഗത്തു വന്നിരുന്നു.

ഇപ്പോള്‍ പ്രമുഖ സ്‌പോര്‍ട്‌സ് കമ്പനിയായ നൈക് തങ്ങളുടെ പരസ്യത്തിന്റെ മോഡലാക്കി അവതരിപ്പിച്ചിരിക്കുകയാണ് കേപര്‍നിക്കിനെ. ‘ജസ്റ്റ് ഡു ഇറ്റ് ‘ എന്ന പേരില്‍ ഒരു ക്യാംപയിന്‍ തന്നെയാണ് നൈക് നടത്തുന്നത്. എല്ലാം ത്യജിക്കുക എന്നത് ഏതിലെങ്കിലും വിശ്വസിക്കുക എന്നാണ് അര്‍ത്ഥമാക്കുന്നത് എന്ന പേരിലാണ് ക്യാംപയിന്‍. നൈകിന്റെ പരസ്യവും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് കോളിനെ പിന്നീട് ദേശീയ ടീമില്‍ നിന്നും പുറത്താക്കിയിരുന്നു. പിന്നീട് നാഷണല്‍ ഫുട്‌ബോള്‍ ലീഗില്‍ നിന്നും കേപര്‍നിക് പിന്‍മാറുകയും ചെയ്തിരുന്നു. 2016ലാണ് ദേശീയ ഗാനമാലപിക്കുമ്പോള്‍ കോളിന്‍ എഴുന്നേല്‍ക്കാതിരുന്നത്. ആഫ്രിക്കന്‍ അമേരിക്കക്കാരോടുള്ള പൊലിസ് അതിക്രമത്തില്‍ പ്രതിഷേധിച്ചായിരുന്നു അത്. കോളിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി ട്രംപും രംഗത്തെത്തിയിരുന്നു.

Related Articles