Current Date

Search
Close this search box.
Search
Close this search box.

ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ഫോട്ടോ അയക്കണം; അണികളോട് ബി.ജെ.പി നേതാവ്

ഡെറാഡൂണ്‍: സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ഫോട്ടോയെടുത്ത് അയക്കണമെന്ന് ഉത്തരാഖണ്ഡ് ബി.ജെ.പി നേതാവ് അണികളോട് ആവശ്യപ്പെട്ടു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

സര്‍ക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായി ഹല്‍ദ്വാനിയില്‍ നടന്ന ഒരു പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ബി.ജെ.പി ഉത്തരാഖണ്ഡ് അധ്യക്ഷന്‍ മഹേന്ദ്ര ഭട്ട് ആണ് ഇക്കാര്യം ആഹ്വാനം ചെയ്തത്.

‘വീട്ടില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ ആര്‍ക്കാണ് പ്രശ്‌നം’ ? അദ്ദേഹം ചോദിച്ചു. ‘ആരാണ് ദേശീയവാദിയെന്നും അല്ലാത്തവരെന്നും കാണാന്‍ രാജ്യനിവാസികള്‍ക്ക് താല്‍പ്പര്യമുണ്ട്. ദേശീയ പതാക ഉയര്‍ത്താത്തവരെ ഇന്ത്യക്ക് വിശ്വസിക്കാനാവില്ല’. ഭട്ട് കൂട്ടിച്ചേര്‍ത്തു.

അതേസമയം ഭട്ടിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി. ഒരു ദേശീയ പാര്‍ട്ടിയുടെ സംസ്ഥാന ഇത്തരം ‘വിഡ്ഢിത്തം’ പറയുന്നതിന് മുമ്പ് ഭട്ട് രണ്ടുതവണ ചിന്തിക്കണമെന്ന് ഉത്തരാഖണ്ഡ് മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗണേഷ് ഗോഡിയാല്‍ പറഞ്ഞു.
‘നിലവില്‍, ഞാന്‍ മലയോര മേഖലകളിലേക്കുള്ള ഒരു പര്യടനത്തിലാണ്, ബി.ജെ.പി ഭരണത്തിന് കീഴില്‍ ബുദ്ധിമുട്ടുള്ള സാമ്പത്തിക സാഹചര്യങ്ങള്‍ കാരണം പല വീടുകളിലും ത്രിവര്‍ണ്ണ പതാക ഉയര്‍ത്താത്തത് കാണാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ബി.ജെ.പിയുടെ പ്രത്യയശാസ്ത്ര ഉറവിടമായ രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ ആസ്ഥാനത്ത് വര്‍ഷങ്ങളായി ദേശീയ പതാക ഉയര്‍ത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കരണ്‍ മഹാര വിമര്‍ശിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്റെ പ്രസ്താവന വിശ്വസിക്കണമെങ്കില്‍ ആര്‍.എസ്.എസിനെയും ആരും വിശ്വസിക്കേണ്ടതില്ലെന്നും മഹാര പറഞ്ഞു.

ഓഗസ്റ്റ് 13 മുതല്‍ 15 വരെ ഇന്ത്യയിലെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്തണമെന്ന് കഴിഞ്ഞ മാസം പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്നു. ‘ഹര്‍ ഖര്‍ തിരംഗ’ എന്ന പേരില്‍ ഒരു ക്യാംപയിനും ഇതിനായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയിലുടനീളമുള്ള 20 കോടി വീടുകളില്‍ പതാകകള്‍ കൂട്ടത്തോടെ പ്രദര്‍ശിപ്പിക്കാനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം.

Related Articles