Current Date

Search
Close this search box.
Search
Close this search box.

സമസ്ത ട്രഷറര്‍ സി.കെ സ്വാദിഖ് മുസ്ലിയാര്‍ അന്തരിച്ചു

മണ്ണാര്‍ക്കാട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും ഇഖ്റ പബ്ലിക്കേഷന്‍ വൈസ് ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സെന്‍ട്രല്‍ കൗണ്‍സില്‍ പ്രസിഡന്റുമായ സി.കെ മുഹമ്മദ് സ്വാദിഖ് മുസ്ലിയാര്‍ അന്തരിച്ചു. 80 വയസായിരുന്നു. വാര്‍ധക്യ സഹചമായ അസുഖങ്ങളെകത്തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.

ബുധനാഴ്ച രാത്രി എട്ടോടെ സ്വവസതിയിലായിരുന്നു അന്ത്യം. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒന്‍പതിന് മുണ്ടേക്കരാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. 1941 ജനുവരി 14നു മണ്ണാര്‍ക്കാട് മുണ്ടേക്കരാട് ചെരടക്കുരിക്കള്‍ സൂപ്പി അഹമ്മദിന്റെയും ആമിനയുടെയും മകനായാണ് ജനനം. ഭാര്യ: ജമീല. മക്കള്‍: സുമയ്യ, സരിയ്യ, സുഹൈല്‍, സഹ്ല, ഷമീമ, സദഖത്തുല്ല. മരുമക്കള്‍: പി.പി ഹംസ ഫൈസി, കെ.സി അബൂബക്കര്‍ ദാരിമി, ടി.ടി ഉസ്മാന്‍ ഫൈസി, എം.ടി മുസ്തഫ അഷ്റഫി കക്കുപ്പടി, വഹീദ, മജീദ ഫര്‍സാന.

Related Articles