Current Date

Search
Close this search box.
Search
Close this search box.

സിറിയ: അസദ് സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ഇദ്‌ലിബ്: സിറിയയിലെ ഇദ്‌ലിബില്‍ അസദ് ഭരണകൂടം നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. അനദോലു ഏജന്‍സിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. വടക്കുപടിഞ്ഞാറന്‍ സിറിയയിലെ ബിന്നിസ് ഗ്രാമത്തെ ലക്ഷ്യമാക്കിയാണ് അസദ് സൈന്യം ബോംബിങ് നടത്തിയത്. തുര്‍ക്കിയുടെയും റഷ്യയുടെയും മധ്യസ്ഥ ചര്‍ച്ചയില്‍ ഇദ്‌ലിബിനെ സംഘര്‍ഷ തീവ്രത കുറക്കുന്ന മേഖലയായി പ്രഖ്യാപിച്ചിരുന്നു. തുര്‍ക്കിയുടെ തെക്കേ അതിര്‍ത്തിയുമായി പങ്കിടുന്ന മേഖലയാണ് ഇദ്‌ലിബ്.

സിറിയയിലെ സംഘര്‍ഷ തീവ്രതയുള്ള മേഖലയില്‍ നിരവധി തവണ നേരത്തെ വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നിരുന്നു. എന്നാല്‍ തുടര്‍ച്ചയായി അസദ് ഭരണകൂടവും സഖ്യകക്ഷികളും കരാര്‍ ലംഘിക്കുകയാണ് ചെയ്യാറുള്ളത്. ഇവിടെ നിന്നും കുടിയൊഴിഞ്ഞ് പോയവരുടെ തിരിച്ചുവരവ് കഴിഞ്ഞ വര്‍ഷങ്ങളില്‍ വര്‍ധിച്ചിരുന്നു. ഇപ്പോള്‍ ഇത് നാല് ദശലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.

Related Articles